Connect with us

Kerala

ഏറ്റുമാനൂര്‍ സഹകരണ ബേങ്ക് മുന്‍ പ്രസിഡന്റിനെ ഡല്‍ഹിയിലെ റോഡില്‍ മരിച്ച നിലയില്‍

മരണത്തില്‍ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്

Published

|

Last Updated

ഏറ്റുമാനൂര്‍  | ഏറ്റുമാനൂര്‍ പുന്നത്തുറ സര്‍വീസ് സഹകരണ ബേങ്ക് മുന്‍ പ്രസിഡന്റിനെ ഡല്‍ഹിയില്‍ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കെ യു സോമശേഖരന്‍ നായര്‍ ( 60) ആണ് മരിച്ചത്.

ഡല്‍ഹിയിലെ റോഡില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയ സോമശേഖരനെ, റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഡല്‍ഹിയിലുള്ള സുഹൃത്തിനെ കാണുവാന്‍ വേണ്ടിയാണ് ഇദ്ദേഹം ഡല്‍ഹിയില്‍ എത്തിയത്.മരണത്തില്‍ ദുരൂഹത ഉള്ളതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുന്നത്തറ ഈസ്റ്റ് ഇടവൂര്‍ പരേതനായ ഉണ്ണികൃഷ്ണ കൈമളുടെ മകനാണ് .
നേരത്തെ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു.

ഭാര്യ: ജിജി. മക്കള്‍: അശ്വതി, അമല്‍.

സംസ്‌കാരം പിന്നീട് നടക്കും.

 

Latest