Connect with us

National

വ്യാജ വാഗ്ദാനങ്ങളാല്‍ ജനങ്ങളെ വഞ്ചിക്കുന്ന അഴിമതിയുടെ രാജകുമാരന്‍മാര്‍; രാഹുലിനും തേജസ്വിക്കുമെതിരെ അതിരൂക്ഷ വിമര്‍ശവുമായി മോദി

ഈ കൂട്ടുകെട്ട് വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണ്.

Published

|

Last Updated

മുസാഫര്‍പുര്‍  | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഇരുവരും അഴിമതിയുടെ രാജകുമാരന്മാരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരാള്‍ രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനും മറ്റൊരാള്‍ ബിഹാറിലെ ഏറ്റവും അഴിമതി നിറഞ്ഞ കുടുംബത്തിലെ രാജകുമാരനുമാണെന്നും മോദി പറഞ്ഞു. ബിഹാറിലെ മുസാഫര്‍പുരില്‍ നടന്ന റാലിയിലാണ് ഇരുവര്‍ക്കുമെതിരെ മോദി അതിരൂക്ഷ വിമര്‍ശമുന്നയിച്ചത്.

രാജകുമാരന്മാരെന്ന് സ്വയം കരുതുന്ന ഈ കൂട്ടുകെട്ട് വ്യാജ വാഗ്ദാനങ്ങളുടെ കട തുറന്നിരിക്കുകയാണ്. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കേസുകളില്‍ ഇരുവരും ജാമ്യത്തിലാണ്.രാഹുലും തേജസ്വിയും തന്നെ നിരന്തരം അധിക്ഷേപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നാക്ക, പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ ഈ സ്ഥാനത്ത് എത്തിയത് സഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് അവര്‍ സ്വയം ഗാന്ധിമാര്‍ എന്ന് വിളിക്കുകയും തന്നെ ശപിക്കുകയും ചെയ്യുന്നത്.’

കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്റെ ഭരണകാലത്ത്, രാഷ്ട്രീയ യജമാനന്മാര്‍ക്ക് മുന്നില്‍ തലകുനിക്കുന്നവര്‍ക്ക് മാത്രമാണ് ബഹുമതികളും പുരസ്‌കാരങ്ങളും നല്‍കിയിരുന്നത്. അങ്ങനെയുള്ളവര്‍ക്ക് എപ്പോഴെങ്കിലും പാവങ്ങളെ ഉയര്‍ത്താന്‍ കഴിയുമോയെന്നും മോദി ചോദിച്ചു. തിരഞ്ഞെടുപ്പില്‍, തനിക്കെതിരെയുള്ള അധിക്ഷേപങ്ങളല്ല യഥാര്‍ത്ഥ വാര്‍ത്തയെന്നും ആര്‍ജെഡിയിലും കോണ്‍ഗ്രസിലും നടക്കുന്ന ചേരിപ്പോരാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും തങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലെന്ന് കാണിക്കാന്‍ ശ്രമിക്കുന്നുണ്ട്. അധികാരത്തോടുള്ള ആര്‍ത്തിയാണ് അവരെ ഒരുമിപ്പിച്ചതെന്നും മോദി വിമര്‍ശിച്ചു

Latest