Connect with us

National

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു; 10,273 പേര്‍ക്ക് കൂടി രോഗം

ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ കാറിനുള്ളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് 10,273 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 4,29,16,117 ആയി. 1,11,472 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.

24 മണിക്കൂറിനിടെ 243 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണ നിരക്ക് 5,13,724 ആയി. 10,409 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ആകെ 4,22,90,921, പേരാണ് ഇതിനോടകം രോഗമുക്തരായത്. 177.44 കോടി കൊവിഡ് വാക്സിന്‍ ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം ഡല്‍ഹിയില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ കാറിനുള്ളില്‍ സഞ്ചരിക്കുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇളവ് മറ്റന്നാള്‍ മുതല്‍ പ്രാബല്യത്തില്‍ വരും. ഒറ്റക്ക് കാറോടിച്ച് പോകുന്നവര്‍ക്കൊഴികെ ബാക്കിയെല്ലാ യാത്രക്കാര്‍ക്കും കാറിനുള്ളില്‍ മാസ്‌ക് നിര്‍ബന്ധമായിരുന്നു.