Connect with us

Kerala

അതിദാരിദ്ര്യം ഇല്ലാതാക്കി എന്നാണ്, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ല അവകാശപ്പെട്ടത്; വിശദീകരണവുമായി എം ബി രാജേഷ്

അതിദരിദ്രര്‍ ആരാണെന്ന് നിര്‍ണയിച്ചത് എങ്ങനെയാണെന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടത്.

Published

|

Last Updated

തിരുവനന്തപുരം | അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എം ബി രാജേഷ്. അതിദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നാണ്, ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു എന്നല്ല അവകാശപ്പെട്ടത്. അതിദരിദ്രര്‍ ആരാണെന്ന് നിര്‍ണയിച്ചത് എങ്ങനെയാണെന്ന് വിശദമാക്കിയതാണ്. ഇതുവരെ ഒരു സര്‍ക്കാര്‍ പദ്ധതിയുടെയും ആനുകൂല്യം ലഭിക്കാത്തവരാണ് ആ വിഭാഗത്തില്‍ ഉള്‍പ്പെട്ടത്.

ഇത് ഒരു സുപ്രഭാതത്തിലെടുത്ത തീരുമാനമല്ല. ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനമാണ്. ഇതുസംബന്ധിച്ച വിശദ മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിട്ടുള്ളതാണ്. അത് വായിച്ചിരുന്നെങ്കില്‍ സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടാകില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയതിന്റെ ക്രെഡിറ്റ് മോദിക്ക് ആണെന്നാണ് ഒരു കൂട്ടരുടെ അവകാശവാദം. അതിദരിദ്രരെ രാജ്യത്താകെ ഇല്ലാതാക്കിയ ശേഷം ക്രെഡിറ്റ് എടുക്കാമെന്നാണ് അതിനുള്ള മറുപടി. എം ബി രാജേഷ് പറഞ്ഞു.

 

 

 

 

---- facebook comment plugin here -----

Latest