Connect with us

Kerala

പുത്തന്‍വേലിക്കര മോളി വധക്കേസ്: വധശിക്ഷ റദ്ദാക്കി പ്രതിയെ വെറുതെ വിട്ടു

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. തെളിവുകളുടെ അഭാവം, സാക്ഷിമൊഴികളിലെ വൈരുധ്യം തുടങ്ങിയവ കണക്കിലെടുത്താണ് ഉത്തരവ്‌.

Published

|

Last Updated

കൊച്ചി | പുത്തന്‍വേലിക്കര മോളി വധക്കേസില്‍ പ്രതിയുടെ വധശിക്ഷ റദ്ദാക്കി ഹൈക്കോടതി. അസം സ്വദേശി പരിമള്‍ സാഹുവിനെതിരായ ശിക്ഷാവിധിയാണ് റദ്ദാക്കിയത്. പ്രതിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. തെളിവുകളുടെ അഭാവം, സാക്ഷിമൊഴികളിലെ വൈരുധ്യം തുടങ്ങിയവ കണക്കിലെടുത്താണ് പ്രതിയെ വധശിക്ഷ റദ്ദാക്കി വെറുതെ വിട്ടത്.

2018 മാര്‍ച്ച് 18നാണ് 61കാരിയായ മോളി കൊല്ലപ്പെട്ടത്. ക്രൂരമായ ബലാത്സംഗ ശ്രമം, പീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പരിമള്‍ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഡി വൈ എസ് പി. സുജിത്ദാസിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തിയത്. കേസുമായി ബന്ധപ്പെട്ട് പറവൂര്‍ സെഷന്‍സ് കോടതിയില്‍ 43 സാക്ഷികളെ വിസ്തരിക്കുകയും തൊണ്ടിമുതലുകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest