Connect with us

Kerala

റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍

കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി അജോയ് സെക്രട്ടറിയായി തുടരും.

Published

|

Last Updated

തിരുവനന്തപുരം | റസൂല്‍ പൂക്കുട്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍പേഴ്‌സണ്‍. കുക്കു പരമേശ്വരനാണ് വൈസ് ചെയര്‍പേഴ്‌സണ്‍. സി അജോയ് സെക്രട്ടറിയായി തുടരും. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി രാകേഷ്, സുധീര്‍ കരമന, റെജി എം ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, സോഹന്‍ സീനുലാല്‍, ജി എസ് വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍ അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യു ശ്രീഗണേഷ് എന്നിവരടങ്ങുന്നതാണ് ജനറല്‍ കൗണ്‍സില്‍.

26 അംഗങ്ങളാണ് ബോര്‍ഡിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാറായ പശ്ചാത്തലത്തിലാണ് സമിതി പുനസ്സംഘടിപ്പിച്ചത്. മൂന്നുവര്‍ഷമാണ് അക്കാദമി ഭരണസമിതിയുടെ കാലാവധി. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ക്കും ഇതേ കാലാവധിയാണുള്ളത്.

2022 ജനുവരിയിലാണ് രഞ്ജിത്ത് ചെയര്‍മാന്‍ ആയ നിലവിലെ ഭരണസമിതി നിലവില്‍ വന്നത്. ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് വന്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ രഞ്ജിത്തിന്റെ സ്ഥാനം തെറിച്ചു. ഇതേ തുടര്‍ന്ന് അന്ന് വൈസ് ചെയര്‍മാന്‍ ആയിരുന്ന പ്രേംകുമാര്‍ ചെയര്‍മാന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

 

 

Latest