Connect with us

Kerala

ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് മൂക്ക് തകര്‍ത്തു

വടകര തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് ക്രൂരമര്‍ദനമേറ്റത്

Published

|

Last Updated

കോഴിക്കോട് | വടകരക്കടുത്ത് തിരുവള്ളൂരില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് മൂക്ക് തകര്‍ത്തു. വടകര തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് ക്രൂരമര്‍ദനമേറ്റത്.

ഉച്ചക്ക് പള്ളിയില്‍ പോയി തിരിച്ച് വരുമ്പോഴായിരുന്നു പതിനാറുകാരനെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിന് പുറത്ത് വെച്ച് മര്‍ദിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് മര്‍ദനത്തിന് കാരണമെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നിലത്ത് വീണ ശേഷം മൂക്കിന് ഇടിച്ചു. മൂക്കിന്റെ എല്ലുകള്‍ പൊട്ടി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി.

രണ്ട് ദിവസമായി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടായിരുന്നെന്നാണ് വിവരം. അതിന്റെ തുടര്‍ച്ചയായിട്ടാണ് ക്രൂരമര്‍ദനം. അധ്യാപകരാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബന്ധുക്കള്‍ വടകര പോലീസില്‍ പരാതി നല്‍കി.

Latest