Kerala
കേസന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുത്: പോലീസുദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഡി ജി പി
ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി പുറത്തിറക്കി.
 
		
      																					
              
              
            തിരുവനന്തപുരം | കേസന്വേഷണ വിവരങ്ങളോ പ്രതികളുടെ കുറ്റസമ്മത മൊഴിയോ പോലീസുദ്യോഗസ്ഥര്‍ മാധ്യമങ്ങളുമായി പങ്കുവെക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി ഡി ജി പി. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ ഡി ജി പി പുറത്തിറക്കി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് ഡി ജി പി വ്യക്തമാക്കി.
പ്രതി കുറ്റസമ്മതം നടത്തി എന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതും അത് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും വിലയിരുത്തിയ ശേഷമാണ് ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. കുറ്റാരോപിതന്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയുന്നതും അത് പ്രസിദ്ധീകരിക്കുന്നതും ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം.
അന്വേഷണ ഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ കേസിന്റെ വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കുന്നത് തുടര്‍ വിചാരണയെയും അന്വേഷണത്തെയും ബാധിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

