Connect with us

school closed

സ്‌കൂളുകളടക്കുന്നത് മുന്‍കരുതലിന്റെ ഭാഗമായി: മന്ത്രി വി ശിവന്‍കുട്ടി

എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല; വിക്ടേഴ്‌സ് ചാനലിലെ ടൈംടേബിള്‍ പുനഃക്രമീകരിക്കും- തിങ്കളാഴ്ച ഉന്നതയോഗം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും അടക്കുന്നതോടെ 35 ലക്ഷം വിദ്യാര്‍ഥികളുടെ പഠനം ഓണ്‍ലൈനിലാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിലയ രോഗവ്യാപനമില്ല. അതുണ്ടാവാതിരിക്കാനാണ് നേരത്തെ സ്‌കൂളുകള്‍ അടക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  പുതിയ സാഹചര്യത്തില്‍ വിക്ടേഴ്‌സ് ചാനലിലെ ടൈംടേബിള്‍ പുനഃക്രമീകരിക്കും. ഓണ്‍ലൈന്‍ ക്ലാസിന്റെ മാര്‍ഗരേഖ പരിഷ്‌ക്കരിക്കും.
ഹയര്‍സെക്കന്‍ഡറി, എസ് എസ് എല്‍ സി പരീക്ഷ ക്രമീകരണങ്ങളില്‍ മാറ്റമുണ്ടാകില്ല. ഇത് മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഇവര്‍ക്ക് സ്‌കൂളിലെ പഠനം തുടരും.

സ്‌കൂള്‍ അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേരും. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ക്കായി പ്രത്യേക മാരഗരേഖ പുറത്തിറക്കും. എസ് എസ് എല്‍ സി ക്ലാസുകള് ഫെബ്രുവരി ഒന്നോടെ പൂര്‍ത്തീകരിക്കും. പ്ലസ്ടുവിന്റേത് ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കും. സ്‌കൂളുകള്‍ അടക്കുമ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.