Connect with us

Ongoing News

ഗൂഗിളിന് വീണ്ടും പിഴ ചുമത്തി കോംപറ്റീഷൻ കമ്മീഷൻ; ഇത്തവണ പിഴയിട്ടത് 936 കോടി രൂപ

ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഗൂഗിളിനെതിരെ സിസിഐ നടപടി കൈക്കൊള്ളുന്നത്.

Published

|

Last Updated

ന്യൂഡൽഹി | കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഗൂഗിളിന് 936.44 കോടി രൂപ കൂടി പിഴ ചുമത്തി. പ്ലേ സ്റ്റോര്‍ നയങ്ങളുമായി ബന്ധപ്പെട്ട്, വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് നടപടി. ഗൂഗിൾ തങ്ങളുടെ മേധാവിത്വം ദുരുപയോഗം ചെയ്തതായി സിസിഐ കണ്ടെത്തി. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഗൂഗിളിനെതിരെ സിസിഐ നടപടി കൈക്കൊള്ളുന്നത്. നേരത്തെ 1,337.76 കോടി രൂപയാണ് പിഴയിട്ടിരുന്നത്.

അന്യായമായ ബിസിനസ് രീതികൾ അവസാനിപ്പിക്കാൻ സിസിഐ കമ്പനിയോട് നിർദ്ദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗൂഗിളിന് നിർദേശം നൽകിയതായി സിസിഐ പ്രസ്താവനയിൽ പറഞ്ഞു.

ആൻഡ്രോയിഡ് മൊബൈൽ ഉപകരണ മേഖലയിലെ വിപണിയിൽ ഗൂഗിളിനുള്ള ശക്തമായ സ്ഥാനം ദുരുപയോഗം ചെയ്യുന്നതാണ് കമ്പനിക്ക് എതിരെ നടപടിക്ക് കാരണമാകുന്നത്.