Ongoing News
മുഖ്യമന്ത്രി നവംബര്‍ എട്ടിന് അബൂദബിയില്‍; വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു
നവംബര്‍ ഒമ്പതിന് ഞായറാഴ്ച വൈകിട്ട് സിറ്റി ഗോള്‍ഫ് ക്ലബിലാണ് സീകരണ സമ്മേളനം.

അബൂദബി | മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ എട്ടിന് അബൂദബിയിലെത്തും. ഒമ്പതിന് ഞായറാഴ്ച വൈകിട്ട് സിറ്റി ഗോള്‍ഫ് ക്ലബില്‍ നടക്കുന്ന സീകരണ സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. സന്ദര്‍ശനം വിജയിപ്പിക്കുന്നതിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
ലോക കേരളസഭാ മെമ്പര്‍ ഇ കെ സലാമിന്റെ അധ്യക്ഷതയില്‍ കേരള സോഷ്യല്‍ സെന്ററില്‍ നടന്ന യോഗം ലുലു ഗ്രൂപ്പ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. റാശിദ് പൂമാടം, ഹമീദ് ഈശ്വരംഗമംഗലം, സലീം ചിറക്കല്‍, ടി കെ മനോജ്, സൂരജ് പ്രഭാകര്‍, ഡോ. സുധാകരന്‍, ബി എം ഫാറൂഖ്, റോയ് ഐ വര്‍ഗീസ്, റസല്‍ മുഹമ്മദ് സാലി, എ കെ ബീരാന്‍ കുട്ടി, ഗഫൂര്‍ എടപ്പാള്‍, കെ വി ബഷീര്‍, അഹമദ് കൂട്ടി, അനില്‍ കുമാര്‍, നിധിന്‍, സന്തോഷ് കുമാര്‍, ടി വി സുരേഷ് കുമാര്‍, ഡോ. സുനീഷ്, അഹമദ് മുനവ്വര്‍, അനി മോന്‍ രവീന്ദ്രന്‍, റസിയ ഇഫ്തിക്കര്‍, നാസര്‍ വിളഭാഗം, ഡോ. ജിഷ, പത്മനാഭന്‍ മാസ്റ്റര്‍ പ്രസംഗിച്ചു. അഡ്വ. അന്‍സാരി സൈനുദ്ദീന്‍ സ്വാഗതവും സജീഷ് കുമാര്‍ നായര്‍ നന്ദിയും പറഞ്ഞു. ഡോ. എം എ യൂസഫ് അലിയാണ് മുഖ്യ രക്ഷാധികാരി.
വി നന്ദകുമാര്‍, കെ മുരളീധരന്‍, രാജന്‍ അമ്പലത്തറ, കുഞ്ഞിരാമന്‍ നായര്‍, ജയചന്ദ്രന്‍ നായര്‍, ബാവ ഹാജി, ടി എം സലിം, റസ്സല്‍ മുഹമ്മദ് സാലി, പി പദ്മനാഭന്‍, യേശുശീലന്‍, ബാബു വടകര, എ കെ ബീരാന്‍ കുട്ടി, റോയ് ഐ വര്‍ഗീസ്, അബ്ദുല്ല ഫാറൂഖി, അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, ഡോക്ടര്‍ സുധാകരന്‍, പി പി വര്‍ഗീസ്, അബൂബക്കര്‍, ശംസുദ്ധീന്‍, ജലീല്‍ പൊന്നേരി, രാംരാജ്, ഓമനക്കുട്ടന്‍, മുഹമ്മദ് ഹുസൈന്‍ (രക്ഷാധികാരികള്‍). അഡ്വക്കറ്റ് അന്‍സാരി സൈനുദ്ധീന്‍ (ചെയര്‍മാന്‍), റാശിദ് പൂമാടം, ഹമീദ് പരപ്പ, ഇ കെ സലാം, ബഷീര്‍, ഗഫൂര്‍ എടപ്പാള്‍, സത്യബാബു, ചന്ദ്രശേഖരന്‍, നിര്‍മല്‍ ചിയ്യാരത്ത്, സൂരജ് പ്രഭാകര്‍, ഷുക്കൂര്‍ കല്ലിങ്കല്‍, പി എം ഫാറൂഖ്, എം കെ സജീവന്‍, രാകേഷ് മൈലപ്രത്, സഫറുല്ല പാലപ്പെട്ടി, സലിം ചോലമുകത്ത്, വി ടി വി ദാമോദരന്‍, മണികണ്ഠന്‍, അബൂബക്കര്‍ വെരൂര്‍, ടി ഹിദായത്തുല്ല, സന്തോഷ് കുമാര്‍ എടച്ചേരി, ടി വി എന്‍ കുട്ടി, സുരേഷ് തിരുകുളം, ഇന്ദിര തയ്യില്‍ (വൈസ് ചെയര്‍മാന്മാര്‍), ടി കെ മനോജ് (ജനറല്‍ കണ്‍വീനര്‍), കൃഷ്ണകുമാര്‍ (കോര്‍ഡിനേറ്റര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ സ്വാഗത സംഘമാണ് രൂപവത്കരിച്ചത് .
അബൂദബി, അല്‍ ഐന്‍ മേഖലകളില്‍ നിന്നുള്ള വിവിധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.