Kerala
ഷാഫി പറമ്പില്‍ എം പി ആശുപത്രി വിട്ടു
ഷാഫിക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്

കോഴിക്കോട് | പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂക്കിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പില്‍ എം പി ആശുപത്രി വിട്ടു. പോലീസ് മര്‍ദനത്തില്‍ ഷാഫിയുടെ മൂക്കിന്റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി മൂന്ന് ദിവസത്തെ ചികിത്സക്കു ശേഷമാണ് വീട്ടിലേക്കു പോകുന്നത്.
ഷാഫിക്ക് ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. ബുധനാഴ്ച തുടര്‍ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയിലെത്തണം. പേരാമ്പ്രയില്‍ യു ഡി എഫ് – സി പി എം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ സംഘര്‍ഷമുണ്ടാവുകയും പോലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്.
കൂടാതെ ലാത്തിച്ചാര്‍ജില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഷാഫിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് സംസ്ഥാന മാകെ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. ഷാഫിയുടെ പരിക്കിനെ പരിഹസിച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ഇടതു പ്രൊഫലുകള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രി പരിക്കിനെ കുറിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.