Kozhikode
സമസ്ത: എട്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം
കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലയില്‍ നിന്നും കര്‍ണാടക, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

കോഴിക്കോട് | എട്ട് മദ്റസകള്‍ക്കു കൂടി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകാരം നല്‍കി. കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലയില്‍ നിന്നും കര്‍ണാടക, അന്തമാന്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
കോഴിക്കോട്: കന്‍സുല്‍ ഹുദാ സുന്നി മദ്റസ എടക്കര-വള്ളിക്കാട്ടുകാവ്, തൃശൂര്‍: ഖിദ്മത്തുല്‍ ഇസ്‌ലാം മദ്റസ മാങ്ങോട്ടുപടി-ഒരുമനയൂര്‍, അന്തമാന്‍ ദ്വീപ്: സഖാഫത്തി സുന്നിയ്യ മദ്റസ മക്കപാട്-കാലിക്കറ്റ് -അന്തമാന്‍, കര്‍ണാടക: വിഷ്വന്‍ എജ്യു സോണ്‍ മദ്റസ മെഹ്ബൂബിയ കോളനി-സിന്ദനൂര്‍, മദ്റസാ ഇ ഗുല്‍ഷാനെ ഗൗസ് ഇ അഅ്സം കവലൂര്‍-കോപ്പാല്‍, ഇഹ്സാന്‍ സുന്നി അറബിക് മദ്റസ ഉപ്പാര്‍ ജാമിയ മസ്ജിദ്, മസ്ദാര്‍ വില്ലേജ് എജ്യു ഹബ്ബ് കുടുന്‍ണ്ഡി- ചിക്മയൂരി, റസാ ഇ മുസ്തഫാ അറബി മദ്റസ മനേഡല്‍-കോപ്പാല്‍ എന്നീ മദ്റസകള്‍ക്കാണ് അംഗീകാരം.
കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, കെ എം എ റഹീം സാഹിബ്, സി പി സൈതലവി മാസ്റ്റര്‍, എന്‍ അലി അബ്ദുല്ല, ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, മജീദ് കക്കാട് ചര്‍ച്ചക്ക് നേതൃത്വം നല്‍കി.