Kerala
നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
റാന്നി-പെരുനാട് ളാഹ വെട്ടിച്ചുവിട്ടില്‍ വീട്ടില്‍ ശരത്ത് ലാല്‍ (22)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ല | നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. റാന്നി-പെരുനാട് ളാഹ വെട്ടിച്ചുവിട്ടില്‍ വീട്ടില്‍ ശരത്ത് ലാല്‍ (22)നെയാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചാണ് പ്രതിയെ പോലീസ് പിടികൂടിയത്.
ശരത് ലാലിനെ ഇതിനു മുമ്പും കഞ്ചാവ് കടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.







