Connect with us

Kerala

വയോധികനെ കൊലപ്പെടുത്താന്‍ ശ്രമം; പ്രതി അറസ്റ്റില്‍

എഴുമറ്റൂര്‍ കാരമല താളിയാട്ടു വീട്ടില്‍ മത്തായി എന്നു വിളിക്കുന്ന അജേഷ് കുമാര്‍ (32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ മണ്‍വെട്ടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എഴുമറ്റൂര്‍ കാരമല താളിയാട്ടു വീട്ടില്‍ മത്തായി എന്നു വിളിക്കുന്ന അജേഷ് കുമാര്‍ (32)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പേവിഷബാധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് അജേഷ് കുമാര്‍ അയല്‍വാസികളെ ചീത്തവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനെ ബന്ധുവായ പറുങ്കിക്കീഴില്‍ വീട്ടില്‍ കുഞ്ഞൂട്ടി എന്നു വിളിക്കുന്ന സോമന്‍ (70) ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

പരുക്കേറ്റ സോമന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാര്‍ ബിയുടെ നേതൃത്വത്തിലാണ് അന്വേഷണം നട്തിയത്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest