Connect with us

Kerala

വീടും സ്ഥലവും എഴുതി നല്‍കണം; മാതാവിനെയും സഹോദരനെയും തോക്കുചൂണ്ടി ഭീക്ഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

അടൂര്‍ ആനയടി ചെറുകുന്നം ലിസി ഭവനത്തില്‍ ജോറി വര്‍ഗീസ് (കൊച്ചുമോന്‍, 46)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഒരു നാടന്‍ തോക്കും ഒരു എയര്‍ഗണ്ണും പിടികൂടി.

Published

|

Last Updated

അടൂര്‍ | വീടും സ്ഥലവും എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മയേയും ഇളയ സഹോദരനേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയയാള്‍ അറസ്റ്റില്‍. അടൂര്‍ ആനയടി ചെറുകുന്നം ലിസി ഭവനത്തില്‍ ജോറി വര്‍ഗീസ് (കൊച്ചുമോന്‍, 46)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും ഒരു നാടന്‍ തോക്കും ഒരു എയര്‍ഗണ്ണും പിടികൂടി. തോക്കിന് ലൈസന്‍സില്ലെന്നാണ് പോലീസ് പറയുന്നത്.

ജോറി വര്‍ഗീസിന്റെ മാതാവ് ലിസി (65)യുടെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മക്കളാണ് ലിസിക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകനാണ് ജോറി വര്‍ഗീസ്.

ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഇടുക്കിയില്‍ താമസിക്കുന്ന ജോറി വര്‍ഗീസ് ചെറുകുന്നത്തെ വീട്ടിലെത്തി ഇളയ സഹോദരന്‍ ഐറിന് നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. ഐറിന്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ലിസിക്കു നേരെയും തോക്കുചൂണ്ടി. വീടും സ്ഥലവും ഇപ്പോള്‍ എഴുതിത്തരണമെന്നായിരുന്നു മകന്റെ ആവശ്യമെന്ന് ലിസി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

 

Latest