Uae
അൽ ഐനിൽ ബ്ലൂ സ്റ്റാർ ഫാമിലി സ്‌പോർട്‌സ് ഫെസ്റ്റിവൽ ഇന്ന്
മൂവായിരത്തിലധികം കായികതാരങ്ങൾ മാറ്റുരക്കും
അൽ ഐൻ| യു എ ഇയിലെ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ കായികോത്സവമായ “ഇന്റർ യു എ ഇ ബ്ലൂ സ്റ്റാർ മെഗാ ഫാമിലി സ്‌പോർട്‌സ് ഫെസ്റ്റിവൽ’ 28-ാം പതിപ്പിലേക്ക്. ഇന്ന് (ഡിസംബർ ഒന്ന്) അൽ ഐൻ സ്റ്റേഡിയത്തിൽ നടക്കുന്ന മേളയിൽ 56 ഇനങ്ങളിലായി 3,000ത്തിലധികം കായികതാരങ്ങൾ മാറ്റുരക്കും. യു എ ഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ബ്ലൂ സ്റ്റാർ അൽ ഐൻ കായികമാമാങ്കം ഒരുക്കുന്നത്.
ഏഴ് എമിറേറ്റുകളെയും പ്രതിനിധീകരിച്ച് ഏഴ് വെള്ളരിപ്രാവുകളെയും യു എ ഇ പതാകയുടെ നിറങ്ങളിലുള്ള 54 ബലൂണുകളെയും ആകാശത്തേക്ക് പറത്തിയാണ് ഉദ്ഘാടനം. അർജുന അവാർഡ് ജേതാവും ഒളിമ്പ്യനുമായ ടിന്റു ലുക്ക ദീപശിഖ തെളിയിക്കും. അൽ ഐൻ ഡെപ്യൂട്ടി പോലീസ് ചീഫ് ശൈഖ് മുഹമ്മദ് ബിൻ മുസല്ലം ബിൻ ഹാം ഉദ്ഘാടനം നിർവഹിക്കും.
നാല് വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്ക് പങ്കെടുക്കാവുന്ന ഇനങ്ങൾ, കുടുംബാംഗങ്ങൾ ഒന്നിച്ച് മത്സരിക്കുന്ന ഗെയിമുകൾ, ട്രാക്ക് ഇനങ്ങൾ, ഫുട്‌ബോൾ, ത്രോബോൾ, കബഡി, വടംവലി തുടങ്ങിയവ ഉൾപ്പെടുന്നു.

ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ടേബിൾ ടെന്നീസ് എന്നിവ നേരത്തെ പൂർത്തിയായിരുന്നു. വർണാഭമായ മാർച്ച് പാസ്റ്റ്, ചെണ്ടമേളം, വാദ്യഘോഷം, വിവിധ ക്ലബ്ബുകളുടെയും സ്‌കൂളുകളുടെയും കലാപരിപാടികൾ എന്നിവയും അരങ്ങേറും. രാവിലെ എട്ട് മുതൽ വൈകിട്ട് ഏഴ് വരെയാണ് പരിപാടി. ബ്ലൂ സ്റ്റാർ സ്ഥാപകൻ ഉണ്ണിൻ പൊന്നേത്ത് അന്തിമ ഒരുക്കങ്ങൾ വിലയിരുത്തി.
---- facebook comment plugin here -----