Connect with us

International

ടിക് ടോക്ക് താല്‍ക്കാലികമായി നിരോധിച്ച് ബെല്‍ജിയം സര്‍ക്കാര്‍

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉപകരണങ്ങളില്‍ നിന്ന് ആറ് മാസത്തേക്കാണ് നിരോധനം.

Published

|

Last Updated

ബ്രസ്സല്‍സ്| സൈബര്‍ സുരക്ഷ, സ്വകാര്യത, തെറ്റായ വിവരങ്ങള്‍ എന്നിവയെ കുറിച്ചുള്ള ആശങ്കകളുടെ പേരില്‍ സര്‍ക്കാര്‍ ഫോണുകളില്‍ നിന്ന് ടിക് ടോക്ക് നിരോധനം പ്രഖ്യാപിച്ച് ബെല്‍ജിയം. ടിക് ടോക്കിന് താല്‍ക്കാലിക നിരോധനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ പറഞ്ഞു. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉപകരണങ്ങളില്‍ നിന്ന് ആറ് മാസത്തേക്കാണ് നിരോധനം.

കമ്പനിയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരോധനം നിരാശാജനകമാണെന്ന് ടിക് ടോക്ക് പ്രതികരിച്ചു. ആശങ്കകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കമ്പനി അറിയിച്ചു.

അതേസമയം യൂറോപ്യന്‍ യൂണിയന്റെ മൂന്ന് പ്രധാന സ്ഥാപനങ്ങളും ഡെന്‍മാര്‍ക്കിന്റെ പ്രതിരോധ മന്ത്രാലയവും ഔദ്യോഗിക ഉപകരണങ്ങളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്യാന്‍ ജീവനക്കാരോട് ഉത്തരവിട്ടിട്ടുണ്ട്. കാനഡയിലും യുഎസിലും സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.