Kozhikode
അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു
വിദ്യാര്‍ഥികളുടെ മീലാദ് കലാപരിപാടികള്‍ ഈ മാസം 20ന് നടക്കും.

നോളജ് സിറ്റി | പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ 1500-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ‘ലൂമിയര്‍’ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു. അലിഫ് ഗ്ലോബല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ടി പി അലി അബ്ദുറഹ്മാന്‍ ദാരിമി, ഡയറക്ടര്‍ സയ്യിദ് ഫസല്‍, പ്രിന്‍സിപ്പല്‍ കെ ടി ഷാനവാസ്, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുസലീം, പി ടി എ പ്രസിഡന്റ് സയ്യിദ് ഹാശിം ജീലാനി, വാല്യൂ എജ്യൂക്കേഷന്‍ ഹെഡ് തുലൈബ് അസ്ഹരി, ജാമിഉല്‍ ഫുതൂഹ് ഇമാം ഷമീര്‍ അസ്ഹരി നേതൃത്വം നല്‍കി.
വിദ്യാര്‍ഥികളുടെ കുതിര സവാരി, ദഫ് പ്രകടനം, സ്‌കേറ്റിംഗ് തുടങ്ങിയവ ശ്രദ്ധേയമായി. എക്കോമൗണ്ട്, വലേന്‍സിയ ഗലേറിയ, ടൈഗ്രിസ് വാലി, എം ഡി ഓഫീസ്, തൈ്വബ ഗാര്‍ഡന്‍, ക്യാപ്‌കോണ്‍ സ്ഥാപനങ്ങള്‍ റാലിയെ സ്വീകരിച്ച് മധുര വിതരണം നടത്തി.
മീലാദ് കാമ്പയിനിന്റെ ഭാഗമായി മൗലിദു റസൂല്‍ ഉള്‍പ്പെടെ വ്യതസ്ത പ്രോഗ്രാമുകളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടെ മീലാദ് കലാപരിപാടികള്‍ ഈ മാസം 20ന് നടക്കും. മുഹമ്മദ് നബി(സ്വ)യുടെ ഗുണവിശേഷങ്ങള്‍ അറിയിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഇന്‍സൈറ്റ്സ് ഷോര്‍ട്ട് വീഡിയോ സീരീസ് റിലീസ് ചെയ്യുന്നുണ്ട്.