National
പഞ്ചാബിലെ എഎപി എംഎല്‍എ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു
ബലാത്സംഗ കേസിലെ പ്രതിയായ ഹര്‍മീത് പഠാന്‍മാജ്ര പോലീസിനുനേരെ വെടിയുതിര്‍ത്ത ശേഷമാണ് രക്ഷപ്പെട്ടത്.

ന്യൂഡല്‍ഹി|ബലാത്സംഗ കേസിലെ പ്രതിയായ പഞ്ചാബിലെ എഎപി എംഎല്‍എ ഹര്‍മീത് പഠാന്‍മാജ്ര പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ബലാത്സംഗ കേസിലെ പ്രതിയായ ഹര്‍മീത് പഠാന്‍മാജ്ര പോലീസിനുനേരെ വെടിയുതിര്‍ത്ത ശേഷമാണ് രക്ഷപ്പെട്ടത്. മുന്‍ ഭാര്യയാണ് എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ കേസ് നല്‍കിയത്. ഹരിയാനയിലെ കര്‍ണാലില്‍ വെച്ചാണ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനുശേഷം എംഎല്‍എയും കൂട്ടാളികളും പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ഒരു ഉദ്യോഗസ്ഥനെ വാഹനമിടിച്ച് പരുക്കേല്‍പ്പിച്ച് രക്ഷപ്പെടുകയുമായിരുന്നു.
എംഎല്‍എയ്ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്ന് പഠാന്‍മാജ്ര ആരോപിച്ചു. സ്വന്തം സര്‍ക്കാരിനും എഎപി കേന്ദ്ര നേതൃത്വത്തിനുമെതിരെ ശബ്ദമുയര്‍ത്തിയതാണ് തനിക്കെതിരെ കേസെടുക്കാന്‍ കാരണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പഞ്ചാബ് സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പഠാന്‍മാജ്ര വിമര്‍ശിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷ പിന്‍വലിച്ചു.