Malappuram
വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് മഅ്ദിന്‍ അക്കാദമിയില്‍ പ്രത്യേക പ്രാര്‍ഥനാ സദസ്സ് നടത്തി
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി മഅ്ദിന്‍ അക്കാദമിയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സംഗമത്തിന് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്നു.
മലപ്പുറം | വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും മഅ്ദിന്‍ അക്കാദമിയില്‍ പ്രത്യേക പ്രാര്‍ഥനാ സദസ്സ് സംഘടിപ്പിച്ചു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കുന്നതിന് സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരണപ്പെട്ട് സംസ്‌കാരം കഴിഞ്ഞ വിശ്വാസികള്‍ക്ക് വേണ്ടി ഇന്ന് ജുമുഅ നിസ്‌കാരത്തിനു ശേഷം പള്ളികളില്‍ മയ്യിത്ത് നിസ്‌കാരവും ദുരന്തത്തില്‍പെട്ടവര്‍ക്ക് പ്രത്യേക പ്രാര്‍ഥനയും നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. സംഗമത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ സംഗമിച്ചു.
അനുസ്മരണ പ്രഭാഷണം, വിര്‍ദുല്ലത്വീഫ്, ഹദ്ദാദ്, മുള്‌രിയ്യ, സ്വലാത്തുന്നാരിയ, തഹ്‌ലീല്‍, പ്രാര്‍ഥന എന്നിവ നടന്നു. ചടങ്ങിന് എത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.
കെ വി തങ്ങള്‍ കരുവന്‍തിരുത്തി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍ സംബന്ധിച്ചു.