Kerala
കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു
കൊല്ലം സ്വദേശിയാണ് പത്മചന്ദ്രക്കുറുപ്പ്.
കണ്ണൂര്‍ | കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്രക്കുറുപ്പാണ് ചുമതലയേറ്റത്.
മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രക്കുറുപ്പ് ചുമതലയേല്‍ക്കുന്നത്. മുൻപ് ദേശീയപാത വിഭാഗത്തിൽ ആയിരുന്നു പത്മചന്ദ്രക്കുറുപ്പ്.
കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം.
---- facebook comment plugin here -----