From the print
മഅ്ദിൻ ഹിജ്റ ക്യാമ്പയിന് പ്രൗഢമായ തുടക്കം
ഹിജ്റ ക്യാമ്പയിനിന്റെ ഭാഗമായി ഫസ്റ്റ് ഓഫ് മുഹർറം, ഹിജ്റ ശിൽപ്പശാല, ഗോളശാസ്ത്ര സെമിനാർ, സ്‌കൂൾ ഓഫ് ഖുർആൻ, മെസ്സേജ് ഡിസ്പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും

മലപ്പുറം | ഇസ്്ലാമിക് കലൻഡറിലെ ആദ്യ മാസമായ മുഹറത്തോടനുബന്ധിച്ച് മഅ്ദിൻ അക്കാദമിക്ക് കീഴിൽ സംഘടിപ്പിക്കുന്ന ഹിജ്റ ക്യാമ്പയിന് പ്രൗഢമായ തുടക്കം. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
ഹിജ്റ ക്യാമ്പയിനിന്റെ ഭാഗമായി ഫസ്റ്റ് ഓഫ് മുഹർറം, ഹിജ്റ ശിൽപ്പശാല, ഗോളശാസ്ത്ര സെമിനാർ, സ്‌കൂൾ ഓഫ് ഖുർആൻ, മെസ്സേജ് ഡിസ്പ്ലേ, ക്വിസ് മത്സരം, പ്രബന്ധ മത്സരം എന്നിവ നടക്കും. ജൂലൈ ആറിന് ആശൂറാഅ് ദിനത്തിൽ പതിനായിരങ്ങൾ സംബന്ധിക്കുന്ന ഹിജ്‌റ കോൺഫറൻസ് നടക്കും. വനിതകൾക്കായി മുഹറം ഒന്പതിന് മഹ്ളറത്തുൽ ബദ്്രിയ്യ, മുഹറം പത്തിന് പ്രാർഥനാ മജ്്ലിസ് എന്നിവയും നടക്കും. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, സുലൈമാൻ ഫൈസി കിഴിശ്ശേരി, അബൂബക്കർ സഖാഫി അരീക്കോട് സംബന്ധിച്ചു.