ഒരല്‍പമെങ്കിലും മനുഷ്യപ്പറ്റുള്ളവരുടെ മനസ്സില്‍ എന്നും കണ്ണീര്‍ നനവ് പടര്‍ത്തും തൊടുപുഴയിലെ
ആ ഏഴു വയസ്സുകാരന്‍. ലോകമെന്തെന്ന് അറിയുന്നതിന് മുമ്പേ അമ്മയുടെ കാമുകന്റെ ക്രൂരതക്ക് മുന്നില്‍ തോറ്റു പോയ ആ ബാല്യം നമ്മെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കും. ഉറങ്ങിക്കിടക്കുന്ന ഒരു രാത്രിയില്‍ മനുഷ്യമൃഗത്തിന്റെ ഇരയാക്കപ്പെട്ട അവന്‍ പത്ത് ദിവസം ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തില്‍ കഴിഞ്ഞ് ഒടുവില്‍ ക്രൂരതകളില്ലാത്ത ലോകത്തേക്ക് യാത്രായായി… ആ കുഞ്ഞിന് നീതി ലഭ്യമാക്കാന്‍ നമുക്ക് കഴിയുമോ? ഇനിയും ഇതു പോലെ ഒരു വാര്‍ത്ത കേള്‍ക്കാന്‍ നമുക്ക് അവസരമുണ്ടാകാതിരിക്കട്ടെ… ഹൃദയം പൊട്ടുന്ന ദാരുണ സംഭവങ്ങളില്‍ അവസാനത്തേതാകട്ടെ ഇത്… മകനേ, മാപ്പ്…

അന്ന് രാത്രിയില്‍ ആ കുഞ്ഞിന് സംഭവിച്ചത്

മദ്യത്തിന്റെ ലഹരിയില്‍ ആ കുരുന്നിന്റെ അടിവയറ്റില്‍ അയാള്‍ ആഞ്ഞുചവിട്ടി. ഒറ്റച്ചവിട്ടില്‍ കുട്ടി തെറിച്ചുപോയി തലയടിച്ച് വീണു. അയാളുടെ കലിയടങ്ങിയില്ല. കുട്ടിയെ വീണ്ടും കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. ഇതിനിടയില്‍ സമീപത്തെ സ്റ്റീല്‍ അലമാരയില്‍ തലയിടിച്ച് തലയോട്ടി പൊട്ടി ഒന്നരയിഞ്ച് നീളത്തില്‍ പൊട്ടി. പിന്നെയും കുട്ടിയെ അയാള്‍ പലയിടങ്ങളില്‍ ഇടിച്ചു. ...

കുഞ്ഞാവയുടെ കാത്തിരിപ്പ് വെറുതെയായി; അപ്പന് പിന്നാലെ പപ്പിയും പോയി…

കുഞ്ഞാവയുടെ മൊഴിയാണ് ക്രൂരതയിലേക്ക് വെളിച്ചം വീശാന്‍ പോലീസിന് സഹായകമായത്. 'പപ്പയെ അച്ച അടിച്ചു. കാലില്‍ പിടിച്ചു വലിച്ചു. വീണ പപ്പ എഴുന്നേറ്റില്ല. ചോര ഞാനാണ് തൂത്തത്...' ഹൃദയം നുറുങ്ങുന്ന ഈ വാക്കുകളാണ് അരുണെന്ന കൊലയാളിയുടെ ക്രൂരമുഖം പോലീസിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടത്.

കുട്ടിയുടെ പേരെന്താ? അരുണിനെ കുടുക്കിയത് പോലീസിന്റെ ഒറ്റച്ചോദ്യം

കുട്ടിയുടെ പേരെന്തെന്ന പോലീസിന്റെ ചോദ്യത്തിന് മുന്നില്‍ അരുണ്‍ പരുങ്ങി. അപ്പു എന്നാണ് വീട്ടില്‍ വിളിക്കുന്നതെന്നും യഥാര്‍ഥ പേര് ചോദിച്ച് പറയാമെന്നും അയാള്‍ പറഞ്ഞു. ഇത് പറയുമ്പോള്‍ മദ്യത്തിന്റെ രൂക്ഷഗന്ധം അയാളില്‍ നിന്ന് നിര്‍ഗമിക്കുന്നുണ്ടായിരുന്നു. സംശയം ബലപ്പെട്ട പോലീസ് പിന്നെ ഇയാളെ നിരീക്ഷിച്ചു.

ബിജു മരിച്ചു; മൂന്നാം നാള്‍ വില്ലന്‍ വേഷമണിഞ്ഞ് അവളുടെ ജീവത്തില്‍ അരുണ്‍ എത്തി

അരുണിനോടൊപ്പമുള്ള ജീവിതം നരകതുല്യമായിരുന്നുവെന്ന് യുവതി പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. പലപ്പോഴും യുവതിയെ ഇയാള്‍ മര്‍ദിക്കുക പതിവായിരുന്നു. കുട്ടിയെ ക്രൂരമായി മര്‍ദിച്ച അന്ന് ബാറിന് മുന്നില്‍വെച്ചും ഇയാള്‍ യുവതിയെ കരണത്തിടിച്ചിരുന്നു.

അരുണ്‍ ആനന്ദ് ക്രൂരത വിനോദമാക്കിയവന്‍

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അരുണ്‍. സുഹൃത്തിനെ കുപ്പികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ഒരു മാസത്തിലധികം സെന്‍ട്രല്‍ ജയിലിലും കഴിഞ്ഞിട്ടുണ്ട്.

അമ്മയെ തോക്കിന്‍ മുന്നില്‍ നിര്‍ത്തി ഫളാറ്റ് സ്വന്തമാക്കി; തുകയെല്ലാം ചെലവഴിച്ചത് ആര്‍ഭാടത്തിന്

അമ്മയെ തോക്കു കാട്ടി ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ നന്തന്‍കോട്ടുള്ള ഫ്‌ളാറ്റ് ഇയാള്‍ സ്വന്തം പേരിലാക്കുകയായിരുന്നു. 15000 രൂപ ഇവിടെ നിന്നും വാടക ലഭിക്കുന്നുണ്ട്.
// Wrap every letter in a span var textWrapper = document.querySelector('.ml10 .letters'); textWrapper.innerHTML = textWrapper.textContent.replace(/\S/g, "$&"); anime.timeline({loop: true}) .add({ targets: '.ml10 .letter', rotateY: [-90, 0], duration: 1300, delay: (el, i) => 45 * i }).add({ targets: '.ml10', opacity: 0, duration: 1000, easing: "easeOutExpo", delay: 1000 });