Monday, December 5, 2016
Tags Posts tagged with "Loksabha result 2014"

Tag: Loksabha result 2014

മറ്റൊരു ഒന്നാം സ്ഥാന പെരുമയുമായി സുഷമ

ന്യൂഡല്‍ഹി: സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായി ചുമതലയേല്‍ക്കുന്നത് മറ്റൊരു ഒന്നാം സ്ഥാന പെരുമയോട് കൂടി. ഇരുപത്തഞ്ചാം വയസ്സില്‍ കാബിനറ്റ് മന്ത്രിയായ, ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ, രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയായ...

പ്രധാനമന്ത്രിപദത്തിലും നെറ്റില്‍ സജീവമാകാന്‍ മോദി

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിളങ്ങുന്ന ഭാവിക്ക് പിന്തുണ തേടി സോഷ്യല്‍ മീഡിയകള്‍ വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് വേണ്ടി തന്റെ...

വിദേശനിക്ഷേപം കൊണ്ടുവരില്ലെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍

ന്യൂഡല്‍ഹി: ചില്ലറ വില്‍പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നത് ചെറുകിട വ്യാപാരികളേയും കര്‍ഷകരേയും ബാധിക്കുമെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളാവും വിദേശ നിക്ഷേപത്തില്‍ സ്വീകരിക്കുകയെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു....

കേരളത്തിന് പ്രത്യേക പരിഗണന നല്‍കും; സദാനന്ദ ഗൗഡ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാരില്ലെങ്കിലും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രിയായി ചുമതലയേറ്റ സദാനന്ദ ഗൗഡ പറഞ്ഞു. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും സദാനന്ദ ഗൗഡ...

ഭീകരാക്രമണം തടയണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങള്‍ തടയാന്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യമുന്നയിച്ചത്. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ വിഷയങ്ങള്‍...

നരേന്ദ്ര മോഡി ചുമതലയേറ്റു; ആഭ്യന്തരം രാജ്‌നാഥിന്

ന്യൂഡല്‍ഹി: പ്രധാമന്ത്ര നരേന്ദ്ര മോഡി ചുമതലയേറ്റു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കില്‍ രാവിലെ പൂക്കള്‍ നല്‍കി ഉദ്യോഗസ്ഥര്‍ പുതിയ പ്രധാനമന്ത്രിയെ...

സത്യപ്രതിജ്ഞക്ക് രജനിയെത്തിയില്ല

ചെന്നൈ: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് തമിഴ് സിനിമാ താരം രജനികാന്ത് വിട്ടുനിന്നു. ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്‌സെയുടെ വരവില്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ തീരുമാനം. അതേസമയം...

നജ്മ ഹിബതുല്ല മന്ത്രിസഭയിലെ മുസ്‌ലിം മുഖം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര സേനാനി മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ പേരമകള്‍ നജ്മ ഹിബതുല്ലയാണ് നരേന്ദ്ര മോദി മന്ത്രിസഭയിലെ മുസ്‌ലിം മുഖം. മോദി സര്‍ക്കാറിലെ ന്യൂനപക്ഷ കാര്യ മന്ത്രിയായാണ് നജ്മ സത്യപ്രതിജ്ഞ ചോല്ലി...

നൃപേന്ദ്ര മിശ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായേക്കും

ന്യൂഡല്‍ഹി: മുന്‍ ഉത്തര്‍ പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥന്‍ നൃപേന്ദ്ര മിശ്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകുമെന്ന് റിപ്പോര്‍ട്ട്. 1967 ബാച്ചിലെ ഐ എ എസ് ഓഫീസറായിരുന്ന മിശ്ര 2009ലാണ് സര്‍വീസില്‍ നിന്ന്...

രാജ്യത്തിന്റെ ഭാവി ഒരുമിച്ച് രചിക്കാം: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശോഭനമായ ഭാവി ഒരുമിച്ച് രചിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നല്‍കിയ സന്ദേശത്തിലാണ് മോദി ഇക്കാര്യം പറയുന്നത്. 2014 മെയ് പതിനാറിന് രാജ്യത്തെ...