Thursday, March 30, 2017
Tags Posts tagged with "hajj 2016"

Tag: hajj 2016

ഹാജിമാരുടെ മടക്കയാത്ര ഇന്ന് പൂര്‍ത്തിയാകും

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിച്ച ഹാജിമാരുടെ മടക്കയാത്ര ഇന്ന് പൂര്‍ത്തിയാകും. ഇന്ന് രാവിലെ 11 മണിക്ക് ഹാജിമാരുടെ അവസാന സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍...

സുഗമമായ ഹജ്ജ്: ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും

മിനാ: സുഗമവും സൗകര്യപ്രദവുമായി ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയും അല്ലാഹുവിന്റെ അതിഥികള്‍ വ്യാഴാഴ്ച മിനാ താഴ്‌വരയോട് വിട പറയുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും. ഇതുവരെയുള്ള കര്‍മ്മങ്ങള്‍ സമാധാനത്തോടെ...

ഹജ്ജ് കര്‍മം നാളെ പൂര്‍ത്തിയാകും

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് നാളെ വിരാമമാകും. ആഭ്യന്തര തീര്‍ഥാടകര്‍ ഉള്‍പ്പെടുന്ന ഒട്ടേറെപ്പേര്‍ ഹജ്ജിന്റെ ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് മിനായില്‍ നിന്ന് ഇന്ന് മടങ്ങും. സഊദിയുടെ പുറത്തു നിന്നുള്ളവരില്‍ കൂടുതലും വ്യാഴാഴ്ചത്തെ കല്ലേറ്...

തീര്‍ത്ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍

മിനാ: 'യൗമുത്തര്‍വിയ' യുടെ വിശുദ്ധിയില്‍ തീര്‍ത്ഥാടകര്‍ ശനിയാഴ്ച മിനാ താഴ്വരയില്‍ കഴിച്ചുകൂട്ടിയതോടെ ഹിജ്‌റ 1437 ലെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി. പ്രപഞ്ച നാഥന്റെ വിളിക്കുത്തരമേകി ആത്മ വിശുദ്ധിയുടെ പാഥേയവുമായി അഷ്ടദിക്കുകളില്‍ നിന്നെത്തിച്ചേര്‍ന്ന ലക്ഷക്കണക്കായ...

ഹാജിമാര്‍ തമ്പുകളിലെത്തി; മിനാ താഴ്‌വര മന്ത്രമുഖരിതം

മക്ക: വെള്ളിയാഴ്ച ജുമുഅ പ്രാര്‍ത്ഥനക്ക് ശേഷം മക്കയിലെ താമസ സ്ഥലങ്ങളില്‍ നിന്ന് മിനായിലെ തമ്പുകളിലേക്ക് നീങ്ങിത്തുടങ്ങിയ തീര്‍ത്ഥാടകരുടെ പ്രവാഹം തുടര്‍ന്നു കൊണ്ടിരിക്കുന്നു. വെള്ളിയാഴ്ച രാത്രിയോടെ ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരെല്ലാം തമ്പുകളിലെത്തി. ബസുകളിലാണ് ഹാജിമാരെല്ലാം...

പൊതുപണിമുടക്കില്‍ നിന്ന് ഹജ്ജ് സര്‍വീസുകളെ ഒഴിവാക്കി

നെടുമ്പാശ്ശേരി: അടുത്ത മാസം രണ്ടാം തീയതി വിവിധ ട്രേഡ് യൂനിയന്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത പൊതുപണിമുടക്കില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട സര്‍വീസുകളെ ഒഴിവാക്കിയിട്ടുള്ളതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അരിയിച്ചു. ഇതുസംബന്ധമായി...

ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി

കൊച്ചി/ മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ ആദ്യ സംഘം മക്കയിലെത്തി ഉംറ നിര്‍വഹിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ ഉച്ചക്ക് പുറപ്പെട്ട വിമാനം ഇന്ത്യന്‍ സമയം രാത്രി 8.20നാണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്....

ഹജ്ജ് സര്‍വീസ് കോഴിക്കോട് നിന്ന് പുനരാരംഭിക്കും: മുഖ്യമന്ത്രി

നെടുമ്പാശ്ശേരി: അടുത്ത വര്‍ഷം മുതല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വലിയ...

നെടുമ്പാശ്ശേരിയില്‍ ഇത്തവണ ഹാജിമാര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍

നെടുമ്പാശ്ശേരി: ഹാജിമാര്‍ക്കായി താത്കാലിക ഹജ്ജ് ക്യാമ്പില്‍ വിപുലമായ സൗകര്യങ്ങള്‍. കൊച്ചി വിമാനത്താവളത്തോട് ചേര്‍ന്നുള്ള വിമാന അറ്റകുറ്റപണി കേന്ദ്രത്തില്‍ ഒരുക്കിയിരിക്കുന്നത് 60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള രണ്ട് എയര്‍ക്രാഫ്റ്റ് ഹാംഗറുകളും 15,000 ചതുരശ്ര അടി...

ഹജ്ജ്: എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ നിലനിര്‍ത്തും- മന്ത്രി ജലീല്‍

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മികച്ച സംവിധാനങ്ങളാണ് ഉള്ളതെങ്കിലും ഹജ്ജ് യാത്രക്കാരുടെ പൊതുസൗകര്യാര്‍ഥം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ നിലനിര്‍ത്തുമെന്ന് ഹജ്ജ്കാര്യ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര...