Connect with us

Kerala

കല്‍പ്പറ്റയില്‍ വാഹനാപകടം; യുവാവ് മരിച്ചു

മാനന്തവാടി അഞ്ചുകുന്ന് സ്വദേശി സജീര്‍ ആണ് മരിച്ചത്.

Published

|

Last Updated

കല്‍പ്പറ്റ | കല്‍പ്പറ്റയില്‍ ചരക്കു വാഹനങ്ങള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാനന്തവാടി അഞ്ചുകുന്ന് സ്വദേശി സജീര്‍ ആണ് മരിച്ചത്.

വൈകിട്ട് നാലരയോടെയായിരുന്നു അപകടം. കല്‍പ്പറ്റ കൈനാട്ടിയില്‍ സിഗ്നലിന് സമീപത്താണ് അപകടമുണ്ടായത്. സജീര്‍ ഓടിച്ച ചരക്കു വാഹനം ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്ന് തെറിച്ചു വീണ സജീറിന്റെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.

 

Latest