Connect with us

Kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രത

നാളെ (ബുധന്‍) ഇടുക്കി, മലപ്പുറം, 11-ാം തീയതി പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ ജാഗ്രത.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ആലപ്പുഴ, തൃശൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴ പെയ്‌തേക്കും.

എട്ട് മുതല്‍ 11 വരെ തീയതികളില്‍ മുഴുവന്‍ ജില്ലകളിലും മഴ പെയ്യുമെന്നും വകുപ്പ് പ്രവചിക്കുന്നു.

നാളെ (ബുധന്‍) ഇടുക്കി, മലപ്പുറം, 11-ാം തീയതി പത്തനംതിട്ട ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയുള്ളത്.