Connect with us

National

മൂന്നാം ഘട്ട വോട്ടെടുപ്പ് ; വൈകിട്ട് അഞ്ച് വരെ പോളിങ് 60.19 ശതമാനം

കൂടുതല്‍ പോളിങ് പശ്ചിമബംഗാളില്‍. കുറവ് മഹാരാഷ്ട്രയില്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ 60.19 ശതമാനം പോളിങ്. വൈകിട്ട് അഞ്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. വോട്ടെടുപ്പ അവസാനിക്കുന്ന ആറ് മണിക്ക് മുമ്പായി വോട്ട് ചെയ്യാനെത്തിയവര്‍ വരികളില്‍ അവശേഷിക്കുന്നതിനാല്‍ പോളിങ് ശതമാനം ഇനിയും വര്‍ധിക്കും.

11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍ സി പി നേതാവ് അജിത് പവാര്‍, എന്‍ സി പി-എസ് പി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, സമാജ് വാദി പാര്‍ട്ടി നേതാക്കളായ അഖിലേഷ് യാദവ്, ഡിമ്പിള്‍ യാദവ് എന്നിവര്‍ മൂന്നാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

 

വൈകിട്ട് അഞ്ച് വരെയുള്ള പോളിങ് ശതമാനം:

അസാം -74.86

ബിഹാര്‍ – 56.01

ഛത്തീസ്ഗഡ്- 66.87

ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-65.23

ഗോവ-72.52

ഗുജറാത്ത്-55.22

കര്‍ണാടക-66.05

മധ്യപ്രദേശ്-62.28

മഹാരാഷ്ട്ര-53.40

ഉത്തര്‍പ്രദേശ് -55.13

പശ്ചിമ ബംഗാള്‍-73.93

 

Latest