Connect with us

National

സ്വാതി മലിവാളിനെ കൈയ്യേറ്റം ചെയ്ത സംഭവം; കൂടുതല്‍ അന്വേഷണത്തിനായി കെജ് രിവാളിന്റെ വസതിയിലെത്തി പോലീസ് 

കേസില്‍ അരവിന്ദ് കെജ് രിവാളിന്റെ പി എ വിഭവ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. 

Published

|

Last Updated

ന്യൂഡല്‍ഹി | എ എ പി എം പി സ്വാതി മലിവാളിനെ മര്‍ദിച്ചുവെന്ന പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനായി ഡല്‍ഹി പോലീസ് അരവിന്ദ് കെജ് രിവാളിന്റെ വീട്ടിലെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വസതിയില്‍ വെച്ച് പി എ വിഭവ് കുമാര്‍ കൈയ്യേറ്റം ചെയ്‌തെന്ന പരാതിയിലാണ് നടപടി.

കെജ് രിവാളിന്റെ വീട്ടിലെ സിസിടിവി ഡിവിആര്‍ പോലീസ് പിടിച്ചെടുത്തു. കേസില്‍ അരവിന്ദ് കെജ് രിവാളിന്റെ പി എ വിഭവ് കുമാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
സ്വാതി മാലിവാളിന്റെ ശരീരത്തില്‍ പരിക്കുകളുണ്ടെന്നാണ്  മെഡിക്കല്‍ റിപ്പോര്‍ട്ട്. ഇടതു കാലിനും കണ്ണിന് താഴെയും കവിളിലും പരിക്കുകളുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസിലാണ് സ്വാതി മാലിവാള്‍ വൈദ്യ പരിശോധനക്ക് വിധേയയായത്.

Latest