Connect with us

National

ലോക്‌സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴരയോടെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മോദിയെ സ്വീകരിച്ചു. എന്‍.സി.പി നേതാവ് അജിത് പവാറും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി. എല്ലാ വോട്ടര്‍മാരോടും വോട്ട് ചെയ്യാന്‍ മോദി അഭ്യര്‍ഥിച്ചു. ഇനിയും നാല് ഘട്ട വോട്ടെടുപ്പ് നമുക്ക് മുന്നിലുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മോദി പ്രതികരിച്ചു.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ പോളിങ്ങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കാളി ഡിമ്പിള്‍ യാദവും സായിഫായിലെ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

ബി.ജെ.പിയുടെ പ്രമുഖ സ്ഥാനാര്‍ഥികളും മൂന്നാംഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ജോതിരാദിത്യസിന്ധ്യ, മന്‍സുഖ് മാണ്ഡവ്യ, പ്രഹ്ലാദ് ജോഷി എന്നിവരും മൂന്നാംഘട്ടത്തില്‍ ബി.ജെ.പിക്കായി മത്സരരംഗത്തുണ്ട്.

അഖിലേഷ് യാദവ്, ഭാര്യ ഡിംപിള്‍ യാദവ് എന്നിവരും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. അഖിലേഷിന്റെ ബന്ധുക്കളായ ആദിത്യ യാദവ്, അക്ഷയ് യാദവ്, ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെയും മൂന്നാം ഘട്ടത്തില്‍ ് ജനവിധി തേടുന്നു.

 

Latest