
ബാബുസ്സലാമിലൂടെ തിരുസവിധത്തിലേക്ക് .... നിറഞ്ഞൊഴുകുന്ന ഇശ്ഖിന് കടലില്‍ ഒരു തുള്ളിയായി ഞാനും ... മന്ദം മന്ദം തിരു ചാരത്ത്... ഖല്‍ബും ശരീരവും പിടക്കുന്നു. 'ഹുനാ മുഹമ്മദു റസൂലുള്ളാഹി '' എന്നെഴുതിയ ഫലകത്തിനു നേരെയെത്തി... പതിഞ്ഞ ശബ്ദത്തില്‍ 'അസ്വലാത്തു വസ്സലാമു അലൈക യാ സയിദീ യാ റസൂലല്ലാഹ്' ..... ഒരു പാട് സലാമുകള്‍ , മുത്ത് നബിയോട് കുറെ നേരം സംവദിച്ചു... ഈ പാപി പറഞ്ഞത് അവിടന്ന് കേട്ടു കാണും... റഹ്മതുല് ലില്‍ ആലമീന്‍ കേള്‍ക്കാതെ മറ്റാര് കേള്‍ക്കാനാണ്.!??