വെല്ലുവിളികള്‍ ക്യാന്‍വാസില്‍ പകര്‍ത്തി മുഹമ്മദ് അജ്‌നാസ്

ഖാദിസിയ്യ: വൈകല്യങ്ങള്‍ അതിജയിച്ച് വരച്ച് നേടിയ വിജയമാണ് ഹൈസ്‌കൂള്‍ വിഭാഗം ജലച്ഛായം ചിത്ര രചനയില്‍ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അജ്‌നാസിന്റേത്. മൂകനും ബധിരനുമായ അജ്‌നാസ് ആദ്യമായാണ് സംസ്ഥാന സാഹിത്യോത്സവില്‍ മത്സരിക്കുന്നത്. പരപ്പനങ്ങാടി സൂപ്പിക്കുട്ടി...

ശ്രോതാക്കളുടെ മനം കവര്‍ന്ന് ഖവാലി

ഖാദിസിയ്യ: സൂഫി സംഗീതത്തിന്റെ ഈരടികളിലൂടെ ശ്രോതാക്കളെ ആസ്വാദനത്തിന്റെ പരകോടിയിലേക്കുയര്‍ത്തയ ജനറല്‍ വിഭാഗത്തിന്റെ ഖവ്വാലി ആലാപന മത്സരം സാഹിത്യോത്സവിന്റെ ഒന്നാം വേദിയായ 'പുഴയോര'ത്തെ ശ്രദ്ധേയമാക്കി. നിറഞ്ഞൊഴുകിയ സദസില്‍ ഗസല്‍ പെരുമഴ തീര്‍ത്താണ് ഖവാലി മത്സരം സമാപിച്ചത്....

മതേതര ബെഞ്ചുകള്‍: തൃത്താലയുടെ ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം

കുമരനെല്ലൂര്‍: തൃത്താലയുടെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രമേയമാക്കി നിര്‍മിച്ച ഡോക്യുമെന്ററിക്ക് കൊല്ലത്ത് നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ഒന്നാം സ്ഥാനം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള 16 ജില്ലകളുടെ എന്‍ട്രികളില്‍ നിന്നാണ് 'മതേതര ബെഞ്ചുകള്‍...

വിജയ വഴിയില്‍ മൂന്ന് സഹോദരങ്ങള്‍

കൊല്ലം: സാഹിത്യോത്സവില്‍ രണ്ടു ഒന്നാംസ്ഥാനങ്ങളും ഒരു മൂന്നാം സ്ഥാനവും ഒരു വീട്ടിലെത്തിച്ച് വിജയ വഴിയില്‍ സഹോദരങ്ങള്‍. കണ്ണൂര്‍ സിറ്റിയിലെ ഫൈലൈന- സക്‌ലൂന്‍ ദമ്പതികളുടെ മക്കളായ യൂസുഫും, യൂനുസും, ഫൈലാന്റെ സഹോദരി ഫാത്വിമയുടെ മകന്‍...

പത്ര പ്രവര്‍ത്തകനാകാന്‍ കൊതിച്ച് മിദ്‌ലാജ്

കൊല്ലം: എസ് എസ് എഫ് സാഹിത്യോത്സവില്‍ മികച്ച ഗ്രേഡോടെ രണ്ട് വിഷയങ്ങളില്‍ ഒന്നാമതെത്തിയ മിദ്‌ലാജിന് പത്രപ്രവര്‍ത്തകനാകാന്‍ മോഹം. സാഹിത്യോത്സവില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ന്യൂസ്‌റൈറ്റിംഗിലും, ക്യാപ്ഷന്‍ റൈറ്റിംഗിലും മികവ് തെളിയിച്ച മിദ്‌ലാജിന്റെ പത്രപ്രവര്‍ത്തകനാകാനുള്ള ആഗ്രഹം...

ഇസ്‌ലാമോഫോബിയക്കെതിരെ ശരങ്ങളുതിര്‍ത്ത് കുഞ്ഞുപ്രഭാഷകര്‍

ഖാദിസിയ്യ: ലോകത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ നടക്കുന്ന വേട്ടക്കെതിരെ രോഷാകുലരായ കുഞ്ഞു പ്രഭാഷകരുടെ പ്രസംഗങ്ങളിലുടനീളം മുതലാളിത്തവും മാധ്യമങ്ങളും ആസൂത്രിതമായി സൃഷ്ടിച്ചെടുത്ത ഇസ്‌ലാമോഫോബിയക്കെതിരായ ശരങ്ങളായിരുന്നു. ലോകത്തിന് സൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും ഉദാത്ത മാതൃക കാണിച്ച് നല്‍കിയ വിശുദ്ധ...

കവിതയില്‍ ബ്ലൂവെയില്‍ ഗെയിം മുതല്‍ ഫ്രീക്കന്‍ വേഷങ്ങള്‍ വരെ

ഖാദിസിയ്യ: 'മരണത്തിന് കെടുത്തിക്കളയാനാകാത്ത ആസക്തി' വിഷയമാക്കി നടന്ന ക്യാമ്പസ് വിഭാഗം കവിതാ രചനാ മത്സരത്തില്‍ മത്സരാര്‍ഥികള്‍ കുറിച്ചിട്ടത് ആധുനിക മനുഷ്യന്റെ ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും ഒടുവില്‍ അത് കൊണ്ടെത്തിക്കുന്ന അധഃപതനത്തിന്റെ അഗാധ ഗര്‍ത്തത്തിന്റെ...

സാഹിത്യോത്സവ് 17; ആദ്യഫലത്തില്‍ മലപ്പുറം ഈസ്റ്റ്

ഖാദിസിയ്യ: ഇരുപത്തിനാലാം സംസ്ഥാന സാഹിത്യോത്സവിലെ ആദ്യഫലവും തങ്ങളുടെ അക്കൗണ്ടിലാക്കി നിലവിലെ ജേതാക്കളായ മലപ്പുറം ഈസ്റ്റ് മുന്നേറ്റത്തിന്റെ ആദ്യസൂചനകള്‍ നല്‍കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ അടിക്കുറിപ്പ് രചനാ മത്സരത്തിന്റെ ഫലമാണ് ആദ്യദിനം നാല് മണിയോടെ പുറത്തുവന്നത്....

ഓര്‍മകള്‍ ഇരമ്പി; കാരണവന്മാരുടെ പഴമപ്പാട്ട്

കൊല്ലം: ഇന്നും നാളെയും കൊല്ലം ഖാദിസിയ്യയില്‍ നടക്കുന്ന സംസ്ഥാന സാഹിത്യോത്സവിനോടനുബന്ധിച്ച് നടന്ന കാരണവന്മാരുടെ പഴമപ്പാട്ട് മത്സരം ഏറെ ഹൃദ്യവും നവ്യാനുഭവവുമായി. പഴയ തലമുറയിലെ പ്രഗത്ഭ ഗായകര്‍ അവതരിപ്പിച്ച വിവിധ ഇശലുകളാലെ ഈരടികള്‍ ശ്രോതാക്കളെ...

വേദികളില്‍ ദൃശ്യവിരുന്നൊരുക്കി ‘വാഴക്കുല’യും ‘മാമ്പഴവും’

കൊല്ലം: കലയുടെ ദൃശ്യാവിഷ്‌കാരമായി സാഹിത്യോത്സവ് വേദികള്‍. സാധാരണ കലോത്സവ വേദികള്‍ക്ക് സാഹിത്യകാരന്‍മാരുടെ നാമകരണം നല്‍കപ്പെടുമ്പോള്‍ സാഹിത്യോത്സവിലെ വേദികള്‍ പ്രധാന സാഹിത്യകാരന്‍മാരുടെ രചനകളും കഥകളിലെ ഇതിവൃത്തങ്ങളും ആസ്പദമാക്കിയുള്ളവയാണ്. കടമനിട്ടയുടെ 'നദിയൊഴുകുന്നു' എന്ന കൃതിയുടെ ദൃശ്യാവിഷ്‌കാരമാണ്...

Latest news