Friday, August 18, 2017

Kannur

Kannur
Kannur

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനി തലശ്ശേരിയിലെത്തി

തലശ്ശേരി: മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി തലശ്ശേരിയിലെത്തി. ഇന്ന് കാലത്ത് മംഗളൂരു എക്‌സ്പ്രസില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന്...

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനം പോളിങ് രേഖപ്പെടുത്തി.  സമാധാനപരമായാണ് പോളിങ് പുരോഗമിക്കുന്നത്. 35 വാര്‍ഡുകളിലായി 112  സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.

പ്രൊഫ.അഹമ്മദ് സഈദ് നിര്യാതനായി

കണ്ണൂര്‍: സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ ബോഡി അംഗവും ഫാറൂഖ് കോളജ് മുന്‍ അധ്യാപകനുമായിരുന്ന പ്രൊഫ.അഹമ്മദ് സഈദ് നിര്യാതനായി. ചിത്താരി ഉസ്താദിന്റെ മരുമകനാണ്.

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കണം: പി ജയരാജന്‍

കണ്ണൂര്‍:സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. സമരത്തിലേര്‍പ്പെട്ട യു.എന്‍.എ എന്ന സംഘടന മുഖ്യമന്ത്രി അനുരജ്ഞന ചര്‍ച്ച വിളിച്ചതിനെ തുടര്‍ന്ന് സമരത്തില്‍ നിന്ന് പിന്‍മാറുകയുണ്ടായി. എന്നാല്‍...

മത്സ്യ ഉപഭോഗം കൂടി; ഉത്പാദനം കൂട്ടാന്‍ വഴി തേടുന്നു

കണ്ണൂര്‍: സംസ്ഥാനത്തെ മത്സ്യ ഉപഭോഗം കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ആഭ്യന്തര മത്സ്യോത്പാദനം കൂട്ടാന്‍ ഫിഷറീസ് വകുപ്പ് പുതിയ കര്‍മപരിപടികള്‍ ആവിഷ്‌കരിക്കുന്നു. കേരളത്തിലെ മത്സ്യ ഉപഭോഗത്തിന്റെ നാല്‍പ്പത് ശതമാനവും അന്യ സംസ്ഥാനങ്ങളില്‍ നിന്നാണെത്തുന്നതെന്ന കേന്ദ്ര...

കണ്ണൂരിൽ നഴ്സുമാരുടെ സമരം നേരിടാൻ കർശന നടപടി

കണ്ണൂർ : ജില്ലയിൽ ഉൾപ്പടെ സംസ്ഥാനത്തു തുടരുന്ന നഴ്സിംഗ് സമരം ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ നഴ്സിംഗ് വിദ്യാർത്ഥികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കാൻ കണ്ണൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇന്ന് കണ്ണൂർ ജില്ലാ കളക്‌ടറുടെ...

മമ്മൂട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസിനെതിരെ ഇപി ജയരാജന്‍

കണ്ണൂര്‍: നടന്‍ മമ്മൂട്ടിയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സ്വയം അപഹാസ്യരായവരുടെ വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരെ മുഖം...

മട്ടന്നൂര്‍ നഗരസഭാ തിരെഞ്ഞടുപ്പ് ആഗസ്റ്റ് എട്ടിന്

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേക്ക് ആഗസ്റ്റ് എട്ടിന് പൊതു തിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. 35 നഗരസഭ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ നിലവില്‍ വന്നു. 14 മുതല്‍...

ടി.പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിനെതിരെ നടപടിയെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സെന്‍കുമാറിന്റെ പ്രസ്താവന വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതരത്തിലുള്ളതാണ്. കേസെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും കോടിയേരി പറഞ്ഞു.

മുഴുവന്‍ വാര്‍ഡുകളിലും തൊഴില്‍ സംരഭം ജീവനവുമായി കുടുംബശ്രീ

കണ്ണൂര്‍: നിങ്ങള്‍ക്കൊരു സ്വപ്‌നമുണ്ടോ? സംസ്ഥാനത്തെ സ്ത്രീകളോടുള്ള ഈ ചോദ്യം ഇനി പുരുഷന്മാരോടും കുടംബശ്രീ ചോദിക്കുന്നു. സ്വന്തമായി നേടുന്ന വരുമാനത്തിന് പുറമെ അധികവരുമാനമുണ്ടാക്കാന്‍ അവസരമാണ് എല്ലാവര്‍ക്കുമായി കുടംബശ്രീ ഒരുക്കുന്നത്. കാര്‍ വാങ്ങുക, പുതിയ വീട്...
Advertisement