Connect with us

Kannur

പാനൂരില്‍ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ലോറി ഡ്രൈവര്‍ക്ക് പരുക്ക്

ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്.

Published

|

Last Updated

കണ്ണൂര്‍| പാനൂരില്‍ വീട് നിര്‍മ്മാണത്തിനിടെ സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് ലോറി ഡ്രൈവര്‍ക്ക് പരുക്ക്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.

മണ്ണ് ശേഖരിക്കാനെത്തിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ സുമിത് ലാലിനാണ് ബോംബിന്റെ ചീള് തെറിച്ച് പരുക്കേറ്റത്. ഇയാളെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്‍പൊത്തില്‍ ഒളിപ്പിച്ചു വെച്ച ബോംബാണ് പൊട്ടിത്തെറിച്ചെതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കൂടുതല്‍ സ്ഫോടക വസ്ഥുക്കള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാന്‍ പോലീസ് തിരിച്ചില്‍ ഊര്‍ജിതമാക്കി. കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.

Latest