Kannur
കണ്ണൂര്‍ പെരളശ്ശേരിയിൽ വാർഡ് മെമ്പർ കുഴഞ്ഞു വീണു മരിച്ചു
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പര്‍ സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്.
കണ്ണൂര്‍|കണ്ണൂരില്‍ ഗ്രാമപഞ്ചായത്ത് അംഗം അന്തരിച്ചു.പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പര്‍ സുരേഷ് ബാബു തണ്ടാരത്ത് ആണ് മരിച്ചത്. ചൊവ്വാഴ്ച്‌ച രാവിലെ വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൃക്ക രോഗത്തിന് ഡയാലിസിസ് ചെയ്‌തു വരികയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സി.പി.എം സിറ്റിങ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡിൽ നിന്നും 12 വോട്ടിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയാണ്
സുരേഷ് ബാബു തണ്ടാരത്ത്.
---- facebook comment plugin here -----


