Connect with us

Editors Pick

പഞ്ച് ഇ വി ഫേസ്‍ലിഫ്റ്റ് ഫെബ്രുവരി 20ന് വിപണിയിൽ; ലോഞ്ചിന് മുമ്പേ ചിത്രങ്ങൾ പുറത്ത്

മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്റ്റൈലിഷായ ഡിസൈനിലാണ് പുതിയ പതിപ്പ് എത്തുന്നത്.

Published

|

Last Updated

Photo Credit: car&bike

ന്യൂഡൽഹി | പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പരിഷ്കരിച്ച പഞ്ച് ഇ വി. ഫെബ്രുവരി 20-ന് വിപണിയിലിറക്കാൻ ഒരുങ്ങുന്നു. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നു.

മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ സ്റ്റൈലിഷായ ഡിസൈനിലാണ് പുതിയ പതിപ്പ് എത്തുന്നത്. മുൻവശത്തെ ബമ്പറിൽ വരുത്തിയ മാറ്റങ്ങളാണ് പ്രധാന ആകർഷണം. ബ്ലാക്ക് ട്രിമ്മുകൾ ഒഴിവാക്കി കൂടുതൽ വൃത്തിയുള്ള രൂപമാണ് ബമ്പറിന് നൽകിയിരിക്കുന്നത്. എയർ ഡാം, സ്കിഡ് പ്ലേറ്റ് എന്നിവയിലും പരിഷ്കാരങ്ങളുണ്ട്. വാഹനത്തിന്റെ സിഗ്നേച്ചർ വൈ ഷേപ്പ് എൽ ഇ ഡി. ഡി ആർ എല്ലുകളും ചാർജിംഗ് പോർട്ടും മാറ്റമില്ലാതെ തുടരുന്നു.

വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഉയർന്ന വേരിയന്റുകളിൽ പുതിയ അലോയ് വീലുകൾ ടാറ്റ ഉൾപ്പെടുത്തിയേക്കും. ഫിയർലെസ് റെഡ് ഡ്യുവൽ ടോൺ നിറത്തിന് പുറമെ ബ്രൗൺ, ബ്രൈറ്റ് യെല്ലോ എന്നീ പുതിയ നിറങ്ങളിലും വാഹനം ലഭ്യമാകും. പിന്നിൽ ഫുൾ വിഡ്ത്ത് എൽ ഇ ഡി ലൈറ്റ് ബാറും പരിഷ്കരിച്ച ബമ്പറും നൽകിയിട്ടുണ്ട്. ഇത് വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.

Photo Credit: car&bike

ബാറ്ററി പാക്കുകളിൽ നിലവിലെ 25kWh, 35kWh ഓപ്ഷനുകൾ തന്നെ തുടരാനാണ് സാധ്യത. ചെറിയ ബാറ്ററിയിൽ 82hp കരുത്തും വലിയ ബാറ്ററിയിൽ 122hp കരുത്തും ലഭിക്കും. നിലവിൽ 265 കിലോമീറ്റർ മുതൽ 365 കിലോമീറ്റർ വരെയാണ് പഞ്ച് ഇ വി. വാഗ്ദാനം ചെയ്യുന്ന റേഞ്ച്.

---- facebook comment plugin here -----

Latest