Connect with us

National

തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമായി രാജ്യസഭയില്‍ ബ്രിട്ടാസിന്റെ പ്രസംഗം; പിന്തുണച്ച് സോണിയാ ഗാന്ധി

സോണിയയുടെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കുള്ള സന്ദേശമാണെന്ന് ബ്രിട്ടാസ്. ജനകീയ പ്രക്ഷോഭങ്ങളെ ഗൗരവത്തിലെടുക്കാത്ത നേതൃത്വം കേന്ദ്ര നേതാവില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം.

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് തൊഴിലാളികളും കര്‍ഷകരും യുവാക്കളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സി പി എം എം പി. ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധി. രാജ്യസഭയിലെ ശൂന്യവേളയില്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനാണ് സോണിയ പിന്തുണ രേഖപ്പെടുത്തിയത്. ഇന്ത്യ-യു എസ് വ്യാപാര കരാറിലെ അപകടങ്ങളെ കുറിച്ചും ബ്രിട്ടാസ് സംസാരിച്ചിരുന്നു. ബ്രിട്ടാസിന്റെ പ്രസംഗത്തിലെ നിലപാടുകളോട് പൂര്‍ണമായി യോജിക്കുന്നതായി രാജ്യസഭാ സെക്രട്ടേറിയറ്റിന് നല്‍കിയ കത്തില്‍ സോണിയ വ്യക്തമാക്കി. സോണിയയുടെ നടപടി രാഷ്ട്രീയ മേഖലയില്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.

സോണിയ കത്ത് നല്‍കിയ വിവരം കോണ്‍ഗ്രസ്സ് ഉപനേതാവ് പ്രമോദ് തിവാരിയാണ് ബ്രിട്ടാസിനെ അറിയിച്ചത്. എന്നാല്‍, താന്‍ ആരോടും പിന്തുണ ആവശ്യപ്പെട്ടിരുന്നില്ലെന്നും സോണിയാ ഗാന്ധി സ്വമേധയാ യോജിപ്പ് രേഖപ്പെടുത്തുകയായിരുന്നുവെന്നുമാണ് ബ്രിട്ടാസിന്റെ പ്രതികരണം. ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ ഇത്തരം യോജിപ്പിന്റെ തലങ്ങള്‍ സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെ
ട്ടു.

അതേസമയം, സോണിയയുടെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്കുള്ള സന്ദേശമാണെന്ന് ബ്രിട്ടാസ് പറഞ്ഞു. ജനകീയ പ്രക്ഷോഭങ്ങളെ ഗൗരവത്തിലെടുക്കുകയോ വേണ്ട രീതിയില്‍ ഗൗനിക്കുകയോ ചെയ്യാത്ത സംസ്ഥാന കോണ്‍ഗ്രസ്സ് നേതൃത്വം തങ്ങളുടെ കേന്ദ്ര നേതാവിന്റെ ഈ നടപടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും ഇടത് എം പി ആവശ്യപ്പെട്ടു.

 

Latest