Editors Pick
മാരുതി കാറുകൾക്ക് ഈ മാസം 2.15 ലക്ഷം രൂപ വരെ ഡിസ്കൗണ്ട്
ബലേനോ, ഫ്രോങ്ക്സ്, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങി മിക്ക മോഡലുകൾക്കും ഈ മാസം 28 വരെ ആനുകൂല്യങ്ങൾ ലഭിക്കും
ന്യൂഡൽഹി | മാരുതി സുസുക്കിയുടെ പ്രീമിയം ഡീലർഷിപ്പ് ശൃംഖലയായ നെക്സ വഴി വിൽക്കുന്ന മോഡലുകൾക്ക് ഫെബ്രുവരിയിൽ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ബലേനോ, ഫ്രോങ്ക്സ്, ജിംനി, ഗ്രാൻഡ് വിറ്റാര തുടങ്ങി മിക്ക മോഡലുകൾക്കും ഈ മാസം 28 വരെ ആനുകൂല്യങ്ങൾ ലഭിക്കും. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, സ്ക്രാപ്പേജ് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടെ 2.15 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കൾക്ക് ലാഭിക്കാനാവുക.
പ്രധാന മോഡലുകളും ഓഫറുകളും താഴെ നൽകുന്നു
ഇൻവിക്റ്റോ (Invicto)
നെക്സ നിരയിൽ ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്നത് ഇൻവിക്റ്റോയ്ക്കാണ്. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച്, ലോയൽറ്റി ബോണസുകൾ ഉൾപ്പെടെ 2.15 ലക്ഷം രൂപ വരെ ഈ പ്രീമിയം എം പി വി. സ്വന്തമാക്കുമ്പോൾ ലാഭിക്കാം.
ഗ്രാൻഡ് വിറ്റാര (Grand Vitara)
എസ് യു വി. പ്രേമികൾക്കായി ഗ്രാൻഡ് വിറ്റാരയിൽ 1.75 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൈബ്രിഡ് മോഡലുകൾക്കാണ് ഉയർന്ന ഡിസ്കൗണ്ട് ലഭിക്കുന്നത്. ഇതിന് പുറമെ ചില വേരിയന്റുകൾക്ക് 5 വർഷത്തെ എക്സ്റ്റെൻഡഡ് വാറന്റിയും ലഭിക്കും.
ഇഗ്നിസ് (Ignis)
നെക്സയിലെ എൻട്രി ലെവൽ മോഡലായ ഇഗ്നിസിന് 55,000 രൂപ വരെയാണ് ആകെ ഡിസ്കൗണ്ട്.
ബലേനോ (Baleno)
രാജ്യത്തെ ജനപ്രിയ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്ക് 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
ജിംനി (Jimny)
ഓഫ് റോഡ് എസ് യു വി. ആയ ജിംനിക്ക് ഫെബ്രുവരിയിൽ 50,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്കൗണ്ടാണ് കമ്പനി നൽകുന്നത്.
എക്സ് എൽ 6 (XL6), ഫ്രോങ്ക്സ് (Fronx) എക്സ് എൽ 6-ന് 50,000 രൂപ വരെയും ഫ്രോങ്ക്സിന് 30,000 രൂപ വരെയുമാണ് ഓഫറുകൾ.
നഗരങ്ങൾക്കും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ച് ഈ ഓഫറുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. അതിനാൽ കൃത്യമായ വിവരങ്ങൾക്കായി തൊട്ടടുത്തുള്ള നെക്സ ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.



