Connect with us

Kannur

പയ്യാവൂരിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു

11 പേർക്ക് പരിക്കേറ്റു

Published

|

Last Updated

കണ്ണൂർ | പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് പയ്യാവൂർ മുത്താറിക്കുളത്താണ് അപകടമുണ്ടായത്. മരിച്ചവരും പരിക്കേറ്റവരും ഇതരസംസ്ഥാന തൊഴിലാളികളാണ്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.

കോൺക്രീറ്റ് ജോലി കഴിഞ്ഞ് തൊഴിലാളികളുമായി മടങ്ങുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി വൈദ്യുതപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

മരിച്ച രണ്ടുപേരും ലോറിയുടെ അടിയിൽപ്പെട്ടാണ് മരിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

---- facebook comment plugin here -----

Latest