Connect with us

National

തൈ്വബ ഗാര്‍ഡന്‍ 'ബിഷാറ' മുഅല്ലിം കോണ്‍ഫറന്‍സ് സമാപിച്ചു

തൈബ പബ്ലിക് സ്‌കൂള്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ സമര്‍പ്പിച്ചു

Published

|

Last Updated

ബംഗാളിലെ തൈബ സ്‌കൂള്‍ സമര്‍പ്പണത്തിനെത്തിയ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ അല്‍ ബുഖാരിയെ ഡയറക്ടര്‍ സുഹൈറുദ്ധീന്‍ നൂറാനിയുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു

കൊല്‍ക്കത്ത | വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റത്തിന് കരുത്തുപകര്‍ന്ന് തൈ്വബ ഗാര്‍ഡന്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ ‘ബിഷാറ’ മുഅല്ലിം വാര്‍ഷിക കോണ്‍ഫറന്‍സിന് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ അല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൈബ ഗാര്‍ഡന്‍ ഡയറക്ടറും എസ് എസ് എഫ് നാഷണല്‍ ലീഡറുമായ സുഹൈറുദ്ധീന്‍ നൂറാനി അധ്യക്ഷത വഹിച്ചു.

മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നായി ആയിരത്തോളം പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. മാനു (എം എ എന്‍ യു യു) യൂനിവേഴ്‌സിറ്റി റീജിയണല്‍ ഹെഡ് പ്രൊഫ. റഫീദലി, ആലിയ യൂനിവേഴ്‌സിറ്റി എച്ച്.ഒ.ഡി ഇഷ്തിയാഖ് ഹുസൈന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ മദ്രസ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനും അധ്യാപകരുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുമുള്ള കര്‍മ്മപദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് 2030-ഓടെ രണ്ടായിരം മക്തബകളും ഒരു ലക്ഷം വിദ്യാര്‍ഥികളെയും വാര്‍ത്തെടുക്കുന്ന ബൃഹത്തായ പദ്ധതി ബിഷാറ മുഅല്ലിം ആനുവല്‍ കോണ്‍ഫറന്‍സില്‍ തൈ്വബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹൈറുദ്ദീന്‍ നൂറാനി പ്രഖ്യാപിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ നടത്തിയ ‘ബംഗാള്‍ സഫര്‍’ ജനലക്ഷങ്ങള്‍ക്ക് ആവേശമായി. തൈ്വബ ഗാര്‍ഡന്‍ ഡയറക്ടര്‍ സുഹറുദ്ധീന്‍ നൂറാനി സഹയാത്രികനായ യാത്രയില്‍ തൈ്വബയുടെ മോറല്‍ അക്കാദമികളിലെ 5 സോണുകളില്‍ മൗലാനമാര്‍ സ്വീകരണം നല്‍കി. അതോടൊപ്പം തൈ്വബയുടെ പരിസര ഗ്രാമങ്ങളായ ശരീഫാബാദ്, ബനേശ്വര്‍ഭാടി, ടപ്പന്‍, ബഗോയിട്ട്, ചൊമ്‌നി, ദറാള്‍ തുടങ്ങിയ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചു. ഗ്രാമീണ ജീവിതങ്ങള്‍ നേരിട്ട് കണ്ടറിയുകയും അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്ത തങ്ങളെ വന്‍ ജനപങ്കാളിത്തത്തോടെയാണ് ബംഗാള്‍ ജനത സ്വീകരിച്ചത്.

കോണ്‍ഫറന്‍സ് സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുജന സമ്മേളനവും ജനസമുദ്രമായി മാറി. തൈബ സ്‌കൂള്‍ ഓഫ് ഖുര്‍ആനില്‍ നിന്ന് ഹിഫ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും, തൈബ പബ്ലിക് സ്‌കൂളിന്റെ ഉദ്ഘാടനവും, പുതുതായി സജ്ജമാക്കിയ ‘തൈബ ഫുഡ് കോര്‍ട്ടിന്റെ’ ഉദ്ഘാടനവും ഖലീല്‍ ബുഖാരി തങ്ങള്‍ നിര്‍വ്വഹിച്ചു.
സമ്മേളനത്തില്‍ സയ്യിദ് മുര്‍തളാ സഖാഫി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, അഷ്‌റഫ് സഖാഫി പൂപ്പലം, ശരീഫ് നൂറാനി, മുഹമ്മദ് ഇബ്രാഹീം സഖാഫി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി, സയ്യിദ് അബ്ദുല്‍ ഫത്താഹ് ബുഖാരി, മുഫ്തി ഫഖീഹുല്‍ ഖമര്‍ സഖാഫി, മുഷ്ത്താഖ് അസ്ഹരി (ചീഫ്, മോറല്‍ അക്കാദമി), മുഹമ്മദ് അലി നൂറാനി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest