local body election 2025
അഴീക്കോട് യുവാക്കളുടെ പോര്
പുതിയ ഡിവിഷനിൽ 44 വാര്‍ഡുകളാണുള്ളത്
കണ്ണൂർ | ജില്ലാ പഞ്ചായത്ത് അഴീക്കോട് ഡിവിഷനിൽ ശക്തമായ മത്സരം. അഴീക്കോട് പഞ്ചായത്ത്, വളപട്ടണം പഞ്ചായത്ത്, ചിറക്കലിലെ ഒമ്പത് വാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് അഴീക്കോട് ഡിവിഷൻ. അഴിക്കോട് പഞ്ചായത്ത് കാലങ്ങളായി എൽ ഡി എഫിനൊപ്പമാണെങ്കിലും വളപട്ടണത്ത് യു ഡി എഫിനാണ് മേൽക്കൈ. കഴിഞ്ഞ തവണ സി പി എമ്മിലെ ടി സരള 4,178 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ എൽ ഡി എഫിനായി കെ വി ശക്കീലും യു ഡി എഫിനായി സുധീഷ് കടന്നപ്പള്ളിയും എൻ ഡി എക്കായി സി കെ സുരേഷ് വർമയുമാണ് സ്ഥാനാർഥികൾ. സി പി എം വളപട്ടണം ലോക്കൽ സെക്രട്ടറി കെ വി ശക്കീലാണ് എൽ ഡി എഫ് സ്ഥാനാർഥി. എസ് എഫ് ഐയിലുടെയാണ് ശക്കീലിന്റെ രാഷ്ട്രീയപ്രവേശനം. 2015ൽ കണ്ണൂർ ബ്ലോക്ക് വളപട്ടണം ഡിവിഷനിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ടു. നിലവിൽ സി പി എം വളപട്ടണം ലോക്കൽ സെക്രട്ടറിയാണ്.
സുധീഷ് കെ എസ് വൈ എഫ് മുൻ സംസ്ഥാന സെക്രട്ടറി, സി എം പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യു ഡി വൈ എഫ് സംസ്ഥാന സെക്രട്ടറിയുമാണ്. കഴിഞ്ഞപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുഞ്ഞിമംഗലം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.



