local body election 2025
കൊളച്ചേരിയിൽ തീപാറും പോരാട്ടം
യു ഡി എഫിന്റെ സിറ്റിംഗ് സീറ്റ്
കണ്ണൂർ | ജില്ലാ പഞ്ചായത്ത് കൊളച്ചേരി ഡിവിഷനിൽ തീപാറും പോരാട്ടം. 47 പഞ്ചായത്ത് വാർഡുകൾ വരുന്ന ഡിവിഷനിൽ നാറാത്ത്, കൊളച്ചേരി, കമ്പിൽ പുതുതായി ചേർത്ത പുതിയതെരു എന്നീ പ്രധാന പ്രദേശങ്ങളാണ് ഉൾപ്പെടുന്നത്. യു ഡി എഫിലെ കെ താഹിറ വിജയിച്ച വാർഡാണിത്. യു ഡി എഫ് സ്ഥാനാർഥിയായി മുസ്്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ജന. സെക്രട്ടറി കെ.കെ മുസ്തഫയാണ് മത്സരിക്കുന്നത്.
എൽ ഡി എഫ് സ്ഥാനാർഥിയായി ഐ എൻ എൽ തളിപ്പറമ്പ് മണ്ഡലം ജന. സെക്രട്ടറി സമിയുല്ല ഖാനാണ് മത്സരിക്കുന്നത്. സാമൂഹിക-സാംസ്‌കാരിക പ്രവർത്തന മികവും പുതിയ വാർഡ് വിഭജനവും സമിയുല്ല ഖാനിലൂടെ വോട്ടാക്കാമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്. എൻ ഡി എ സ്ഥാനാർഥിയായി രാഹുൽ രാജീവനാണ് കളത്തിലുള്ളത്. പരമാവധി വോട്ട് സമാഹരിക്കുക യാണ് ബി ജെ പിയുടെ ലക്ഷ്യം. യു ഡി എഫ് സിറ്റിംഗ് സീറ്റാണെങ്കിലും പിടിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ ഡി എഫ്.



