local body election 2025
പാട്യം ഇടതിന്റെ കോട്ട; അട്ടിമറിക്ക് യു ഡി എഫ്
ഇടതുപക്ഷത്തിന് മികച്ച സ്വാധീനമുള്ളതാണ് പാട്യം ഡിവിഷൻ.
കൂത്തുപറമ്പ് | ഇടതുപക്ഷത്തിന് മികച്ച സ്വാധീനമുള്ളതാണ് പാട്യം ഡിവിഷൻ. അതിർത്തികൾ മാറിമറിഞ്ഞ കോട്ടയം പഞ്ചായത്തിലെ മുഴുവൻ വാർഡും പാട്യം പഞ്ചായത്തിലെ പൂവത്തൂർ ഒഴികെയുള്ള 19 വാർഡും വേങ്ങാട് പഞ്ചായത്തിലെ പടുവിലായി, പാതിരിയാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെടുന്ന 16 വാർഡും മാങ്ങാട്ടിടം പഞ്ചായത്തിലെ 16ാം വാർഡായ ആമ്പിലാടും തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് പാറയുള്ളപറമ്പും ഉൾക്കൊള്ളു ന്നതാണ് പാട്യം ഡിവിഷൻ.
സി പി എമ്മിലെ ടി ഷബ്ന (46) യാണ് എൽ ഡി എഫ് സ്ഥാനാർഥി. കൂത്തുപറമ്പ് കിണവക്കൽ സ്വദേശിനിയായ ഷബ്‌ന നേരത്തേ കോട്ടയം പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഇരട്ട ബിരുദധാരിയായ ഷബ്ന സി പി എം ജില്ലാ കമ്മിറ്റി അംഗമാണ്. ജനാധിപത്യ മഹിളാ അസ്സോസിയേ ഷൻ ജില്ലാ വൈസ് പ്രസിഡന്റ്, പിണറായി ഏരിയാ പ്രസിഡൻ് എന്നീ നിലയിൽ പ്രവർത്തിക്കുന്നു.
നിമിഷ രഘുനാഥാണ് യു ഡി എഫ് സ്ഥാനാർഥി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജന. സെക്രട്ടറിയാണ്. ജവഹർ ബാൽ മഞ്ച് കോ-ഓർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. ബിരുദധാരിയാണ്. നേരത്തേ മൊകേരി പഞ്ചായത്ത് ഒമ്പതാം വാർഡിൽ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.മൊകേരി വള്ളങ്ങാട് സ്വദേശിനിയാണ്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഇ ഡി കോ-ഓർഡിനേറ്റർ ആയി ജോലി ചെയ്യുന്നു. വള്ള്യായി സ്വദേശി കെ പ്രബിഷയാണ് ബി ജെ പി സ്ഥാനാർഥി. ആദ്യമായാണ് മത്സര രംഗത്ത് വരുന്നത് മഹിളാ മോർച്ചയുടെ പ്രവർത്തകയാണ് പ്രബിഷ.



