Connect with us

Saudi Arabia

സഊദി കിരീടാവകാശി ഈജിപ്ഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

Published

|

Last Updated

ജിദ്ദ | ഹ്രസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തിയ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സി സിയും സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ജിദ്ദയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

ജിദ്ദയിലെ അല്‍-സലാം കൊട്ടാരത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നിനിടെയായിരുന്നു കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍, വിവിധ മേഖലകളില്‍ അവ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍, മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, അവ പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, മേഖലയിലെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച വിഷയങ്ങള്‍ അവലോകനം ചെയ്തു.

സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസൈദ് അല്‍-ഐബാന്‍, ശൂറ കൗണ്‍സില്‍ കാര്യ മന്ത്രി ഡോ. ഇസ്സാം ബിന്‍ സാദ് ബിന്‍ സയീദ്, ജനറല്‍ ഇന്റലിജന്‍സ് പ്രസിഡന്‍സി മേധാവി ഖാലിദ് അല്‍-ഹുമൈദാന്‍, ഈജിപ്ഷ്യന്‍ പ്രതിനിധി സംഘം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

 

Latest