Connect with us

Kannur

ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി

സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ പന്നിയൂര്‍ സ്വദേശി മയൂര്‍ കയക്കോല്‍ തിരുവട്ടൂര്‍കാരന്‍ ഹനീഫയാണ് മരിച്ചത്.

Published

|

Last Updated

മദീന | ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ സ്വദേശി മദീനയില്‍ നിര്യാതനായി. സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ കണ്ണൂര്‍ പന്നിയൂര്‍ സ്വദേശി മയൂര്‍ കയക്കോല്‍ തിരുവട്ടൂര്‍കാരന്‍ ഹനീഫയാണ് മരിച്ചത്.

ദിവസങ്ങള്‍ക്ക് മുമ്പ് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രോഗം മൂര്‍ച്ഛിച്ചു ന്യുമോണിയയായി മാറിയതിനെ തുടര്‍ന്നാണ് ഹനീഫ മരിച്ചത്. മദീനയിലെ അഹ്മദി ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

പിതാവ്: സി പി അഹമ്മദ്. മാതാവ്: തിരുവട്ടൂര്‍കാരന്‍ സൈനബ. ഭാര്യ: കെ വി മുനീറ. മക്കള്‍: സുഹറ, മറിയം, നഫീസ, റഹ്മത്ത്. സഹോദരങ്ങള്‍: പരേതരായ കെ ടി അലി, കെ ടി മുസ്തഫ, കെ ടി അബ്ദുല്ല, കെ ടി മുഹമ്മദ്, കെ ടി ഹസ്സന്‍, കെ ടി ഇബ്‌റാഹീം. മരണാനുബന്ധ നടപടിക്രമങ്ങള്‍ക്ക് മദീന ഐ സി എഫ് വെല്‍ഫെയര്‍ അംഗങ്ങളായ അസീസ് സഖാഫി, ബിഷര്‍ പാപ്പിനിശ്ശേരി, റസാഖ് ഉള്ളാളം എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

 

---- facebook comment plugin here -----

Latest