Kerala
കൊയിലാണ്ടിയിൽ വൻ കവർച്ച; ജ്വല്ലറി ഉടമയുടെ പൂട്ടിയിട്ട വീട്ടിൽ നിന്ന് 28 പവൻ സ്വർണം അപഹരിച്ചു
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പ്രതീകാത്മക ചിത്രം
കൊയിലാണ്ടി | കോഴിക്കോട് കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് 28 പവൻ സ്വർണം (Gold Jewellery) കവർന്നു. കൊയിലാണ്ടിയിലെ അരുണാ ജ്വല്ലറി ഉടമ ഗംഗാധരന്റെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി മോഷണം നടന്നത്.
വീട്ടുകാർ മറ്റൊരു സ്ഥലത്തേക്ക് പോയതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. ജ്വല്ലറിയിലെ സ്വർണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട് അടച്ചിട്ട വിവരം മുൻകൂട്ടി അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
Content Highlights:
A major burglary occurred at the locked house of Arun Jewellers owner Gangadharan in Koyilandy, Kozhikode. Thieves broke open the front door and stole 28 sovereigns of gold jewellery stored inside. Police, along with dog squad and fingerprint experts, inspected the scene and are analyzing CCTV footage to trace the culprits.



