Kerala
കോഴിക്കോട് ബീച്ചില്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് നേരെ ആക്രമണം; സ്ത്രീകള്‍ അടക്കമുള്ള സംഘം കസ്റ്റഡിയില്‍
കടലില്‍ ഇറങ്ങി അപകടകരമായ രീതിയില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോഴിക്കോട് | സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയ സന്ദര്‍ശക സംഘം ലൈഫ് ഗാര്‍ഡുകളെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപമുണ്ടായ സംഭവത്തില്‍ സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ പോലിസ് കസ്റ്റഡിയിലെടുത്തു. കടലില്‍ ഇറങ്ങി അപകടകരമായ രീതിയില്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലൈഫ് ഗാര്‍ഡുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ വീണ്ടും കടലില്‍ ഇറങ്ങിയതോടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഹോം ഗാര്‍ഡിനെ വിവരം അറിയിക്കുകയും ചെയ്തു.ഇതിന് പിന്നാലെ സംഘത്തിലുണ്ടായവര്‍ പ്രകോപിതരാവുകയും ലൈഫ് ഗാര്‍ഡുകളെ ആക്രമിക്കുകയുമായിരുന്നു. ബിയര്‍ കുപ്പി ഉപയോഗിച്ച് ആക്രമിച്ചെന്ന് ലൈഫ് ഗാര്‍ഡുകള്‍ നല്കിയ പരാതിയില്‍ പറയുന്നു.
നാട്ടുകാര്‍ ഇടപെട്ടിട്ടും ആക്രമണം തടയാനായില്ല. സംഘത്തിന്റെ ആക്രമണത്തില്‍ നാട്ടുകാര്‍ക്കും പരുക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസ് സംഘത്തെ കസ്റ്റഡിയിലെടുത്തു. ഇവര്‍ കര്‍ണാടക സ്വദേശികളാണെന്ന് സൂചനയുണ്ട്. അതേസമയം അക്രമിസംഘത്തിലെ പ്രധാനികളായ ചിലര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും അറിയുന്നു
Content Highlights: A group of visitors including women was taken into custody after physically assaulting life guards at Kozhikode beach. The incident occurred near the open stage when tourists ignored sea safety warnings. Several locals were injured during the clash before police intervened and secured the suspects.




