Connect with us

Kerala

അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു

വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറിമാറിയതിനാലാണ് രക്ഷപ്പെട്ടത്.

Published

|

Last Updated

കൊച്ചി  | അതിജീവിതയെ വീട്ടിലെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ കോടതിയിലാണ് സംഭവം. പെരുമ്പാവൂര്‍ അറയ്ക്കപ്പടി പെരുമാനി സ്വദേശി മുഹമ്മദ് അദിനാന്‍ (22) ആണ് കോടതിയുടെ ഒന്നാം നിലയില്‍ നിന്നും ചാടിയത്.

 

തിങ്കളാഴ്ച ഉച്ചയോടെ അദിനാന്‍ ഇരയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറിമാറിയതിനാലാണ് രക്ഷപ്പെട്ടത്.പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയതോടെയാണ് അദിനാന്‍ ഓടി രക്ഷപ്പെട്ടത്. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന അദിനാനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത അദിനാനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു വന്നപ്പോഴാണ്, കൈവിലങ്ങണിയിച്ചിരുന്ന പ്രതി കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Content Highlights: POCSO case accused Muhammed Adinan attempted suicide by jumping from the first floor of Perumbavoor court building. He was arrested for entering the survivor’s house and attempting to murder her. The accused sustained non-life-threatening injuries during the incident.

---- facebook comment plugin here -----

Latest