Connect with us

Kerala

പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ചെന്ന കേസ്; സി പി എം പ്രവര്‍ത്തകരെ വെറുതെവിട്ടു

2016 ഒക്ടോബര്‍ 10നാണ് സംഭവം

Published

|

Last Updated

പത്തനംതിട്ട |  പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റംചുമത്തി പത്തനംതിട്ട പോലീസെടുത്ത കേസില്‍ സി പി എം പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. കേസില്‍ പ്രതികളായ നഗരസഭ കൗണ്‍സിലര്‍മാരായ വി ആര്‍ ജോണ്‍സണ്‍, അന്‍സില്‍ അഹമ്മദ്, എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി ശരത് ശശിധരന്‍, സി പി എം കോന്നി ഏരിയ കമ്മിറ്റിയംഗം കെ എം മോഹനന്‍ നായര്‍ എന്നിവരെയാണ് വെറുതെവിട്ടത്. പ്രതികള്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസാണ് വിധി പ്രസ്താവിച്ചത്.

2016 ഒക്ടോബര്‍ 10നാണ് സംഭവം. എസ്എഫ്ഐ കോന്നി ഏരിയ സെക്രട്ടറിയായ എം അനീഷ്‌കുമാറിനെ അര്‍ധരാത്രി വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട സ്റ്റേഷനില്‍ എത്തിച്ചതറിഞ്ഞാണ് പ്രവര്‍ത്തകര്‍ എത്തിയത്. വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അനീഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൗ വിവരം പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് ചോദിക്കുകയും ജാമ്യത്തില്‍ വിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചെന്നും പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ചെന്നും മറ്റുമുള്ള കുറ്റം ചുമത്തി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. അന്ന് എസ്ഐ ആയിരുന്ന പുഷ്പകുമാറാണ് കേസെടുത്തത്. എസ്ഐയ്ക്ക് പരിക്ക് പറ്റിയെന്നും സ്റ്റേഷനിലെ ഉപകരണങ്ങള്‍ക്ക് കേടുവരുത്തിയെന്നും മറ്റുമുള്ള കുറ്റവും ചുമത്തി. ഇത് കോടതിയില്‍ പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പ്രതികള്‍ക്ക് വേണ്ടി അഡ്വ. ടി സക്കീര്‍ ഹുസൈന്‍, അഡ്വ. കെ ജി പ്രദീപ് എന്നിവര്‍ ഹാജരായി. ഹരിശങ്കറായിരുന്നു പബ്ലിക്ക് പ്രോസിക്യൂട്ടര്‍.

Content Highlights: The Pathanamthitta District Additional Sessions Court acquitted CPM and SFI activists accused of attacking a police station in 2016. Judge Philip Thomas ruled that prosecution failed to prove charges including attempting to free a detainee. The case was filed during an SFI leader’s arrest.

---- facebook comment plugin here -----

Latest